Sunday, June 7, 2026
HomeBreakingNewsഏപ്രിൽ 21 വരെ യുഎസും ഇറാനും യുദ്ധത്തിലേർപ്പെടില്ലെന്ന് പാകിസ്താൻ

ഏപ്രിൽ 21 വരെ യുഎസും ഇറാനും യുദ്ധത്തിലേർപ്പെടില്ലെന്ന് പാകിസ്താൻ

ഇസ്ലാമാബാദ്: യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ ഉടമ്പടിയില്ലാതെ അവസാനിച്ചെങ്കിലും ഏപ്രിൽ 21 വരെ മേഖലയിൽ വെടിനിർത്തൽ തുടരുമെന്ന് റിപ്പോർട്ടുകൾ. ഏപ്രിൽ 21 വരെ യുഎസും ഇറാനും യുദ്ധത്തിലേർപ്പെടില്ലെന്ന് പാകിസ്താൻ വ്യക്തമാക്കുന്നു. ”ചർച്ച നടത്തിയ കക്ഷികൾക്കിടയിൽ അനൗദ്യോഗികമായ ഒരു കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഏപ്രിൽ ഏഴിന് ആരംഭിക്കുന്ന 15 ദിവസത്തെ വെടിനിർത്തൽ ഏപ്രിൽ 21 വരെ തുടരും, ഈ കാലയളവിൽ ഒരു ലംഘനവും ഉണ്ടാകില്ല”, പാകിസ്താൻ സർക്കാരിന്റെ ഉന്നത വൃത്തങ്ങൾ പറഞ്ഞു.


ഇസ്ലാമാബാദിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിൽ 21 മണിക്കൂർ നീണ്ട ചർച്ചകൾ നടന്നെങ്കിലും ആണവായുധ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കം കാരണം കരാറിൽ എത്തിയിരുന്നില്ല. യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തണമെന്ന യുഎസ് ആവശ്യവും ഉപരോധങ്ങൾ നീക്കണമെന്ന ഇറാന്റെ ആവശ്യവുമാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമായത്. ഉപരോധങ്ങൾ നീക്കണമെന്ന് ഇറാന് നിർബന്ധമുണ്ടെങ്കിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണത്തിൽ ഇരുരാജ്യങ്ങളും ഇപ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments