Friday, April 17, 2026
HomeAmericaയുഎസിനെ പരിഹസിച്ച് ഇറാന്‍

യുഎസിനെ പരിഹസിച്ച് ഇറാന്‍

ഇസ്‍ലമാബാദ് : പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ യുഎസും ഇറാനും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ യുഎസിനെ പരിഹസിച്ച് ഇറാന്‍. ചർച്ചയ്ക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് വെറുംകയ്യോടെ വീട്ടിലേക്കു മടങ്ങിയെന്നാണ് ഇറാന്റെ പരിഹാസം. ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്നും യുഎസുമായുള്ള ചർച്ച പരാജയപ്പെട്ടെന്നും ഘാനയിലെ ഇറാൻ എംബസി എക്സിൽ കുറിച്ചു.

‘‘21 മണിക്കൂർ നീണ്ട ചർച്ച. ഇതിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ലോകത്തിന്റെ പകുതി ദൂരം സഞ്ചരിച്ച് ഇസ്‍ലാമാബാദിലെത്തി. യുദ്ധത്തിലൂടെ നേടാൻ കഴിയാത്തതെല്ലാം അവർ ചർച്ചയിലൂടെ ആവശ്യപ്പെട്ടു. ഇറാൻ അതിനെ ശക്തമായി എതിർത്തു. അതോടെ ചർച്ച കഴിഞ്ഞു. ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. വൈസ് പ്രസിഡന്റ് വെറുംകയ്യോടെ വീട്ടിലേക്ക് പറന്നു. അവർക്ക് മുഖം രക്ഷിക്കാൻ മറ്റു വഴികളില്ല’’– ഘാനയിലെ ഇറാൻ എംബസി എക്സിൽ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments