Monday, December 23, 2024
HomeIndiaചെങ്കോട്ടയിൽ രാവണ നിഗ്രഹം; നവരാത്രി ആഘോഷങ്ങളിൽ പങ്കുചേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ചെങ്കോട്ടയിൽ രാവണ നിഗ്രഹം; നവരാത്രി ആഘോഷങ്ങളിൽ പങ്കുചേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും. ചെങ്കോട്ടയിലെ മാധവ് ദാസ് പാർക്കിൽ നടത്തിയ ആഘോഷങ്ങളിലാണ് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.

ഭക്തി സാന്ദ്രമായ നിമിഷത്തിൽ രാമൻ, ലക്ഷ്മണൻ, ഹനുമാൻ തുടങ്ങിയവരെ അവതരിപ്പിക്കുന്ന കലാകാരന്മാർക്ക് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും തിലകം ചാർത്തി. തുടർന്ന് ഇരുനേതാക്കളുടെയും സാന്നിധ്യത്തിൽ തിന്മയുടെ ആൾരൂപങ്ങളായ രാവണന്റെയും മേഘനാഥന്റെയും കുംഭകർണ്ണന്റെയും കോലങ്ങൾ കത്തിച്ചു. തിന്മയെ ഉന്മൂലനം ചെയ്ത് നന്മ വിജയിച്ച ദിനമായാണ് വിശ്വാസികൾ ഈ ദിനത്തെ കണക്കാക്കുന്നത്.

നേരത്തെ പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും രാജ്യത്തെ എല്ലാ ജനങ്ങൾക്കും നവരാത്രി ആശംസകൾ നേർന്നിരുന്നു. ”സത്യത്തിലും ധാർമികതയിലുമുള്ള നമ്മുടെ വിശ്വാസത്തിന്റെ പ്രതീകമാണ് ഈ ഉത്സവം. തിന്മയ്‌ക്കെതിരെ നന്മ വിജയിച്ച ദിവസം കൂടിയാണിത്.

ഈ മഹത്ദിനത്തിൽ ഏത് പ്രയാസകരമായ അവസ്ഥകളിലൂടെ കടന്നു പോകുമ്പോഴും സത്യത്തിന്റെ പാത തെരഞ്ഞെടുക്കുമെന്ന് നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം. എല്ലാവർക്കും ഐശ്വര്യവും സമാധാനവും നിറഞ്ഞ സന്തോഷകരമായ ജീവിതം ആശംസിക്കുന്നു.”- ദ്രൗപദി മുർമു എക്‌സിൽ കുറിച്ചു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും ദേവിയുടെ അനുഗ്രഹം ലഭിക്കട്ടെയെന്ന് പ്രധാനമന്ത്രിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments