Monday, December 23, 2024
HomeBreakingNewsശബരിമലയിലെ സ്പോട്ട് ബുക്കിങ്ങ്: സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ.എസ്.എസ്

ശബരിമലയിലെ സ്പോട്ട് ബുക്കിങ്ങ്: സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ.എസ്.എസ്

ശബരിമലയിലെ സ്പോട്ട് ബുക്കിങ്ങ് വിഷയത്തിൽ ഉചിത തീരുമാനം സർക്കാർ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ.എസ്.എസ്. സ്പോട്ട് ബുക്കിങ് നിർത്താനുള്ള ദേവസ്വം ബോർഡ് തീരുമാനത്തോടാണ് എൻ.എസ്.എസിന്റെ പ്രതികരണം.

നിരവധി ഭക്തർ എത്തുന്ന സ്ഥലമാണ് അതിനാൽ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് കൃത്യമായ തീരുമാനം ഉണ്ടാകുമെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനത്തിനായാണ് എൻഎസ്എസ് കാത്തിരിക്കുന്നത്. അതേസമയം ശബരിമല സ്പോട്ട് ബുക്കിങ് തീരുമാനത്തിൽ സംയുക്ത യോഗം ഹൈന്ദവ സംഘടനകൾ വിളിച്ചിട്ടുണ്ട്. ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ഈമാസം 26 ന് പന്തളത്ത് ചേരും.

തീർത്ഥാടനത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥകാട്ടുന്നുവെന്നാണ് ആരോപണം. സമരപരിപാടികൾ, ബോധവൽക്കരണം എന്നിവ നടത്താനും തീരുമാനം. ആചാര സംരക്ഷണ സമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം ഉൾപ്പെടെ വിവിധ ഹൈന്ദവ സംഘടന നേതാക്കളാണ് ചർച്ചചെയ്ത് ഇക്കാര്യം തീരുമാനിച്ചത്. ആർഎസ്എസ് അടക്കം എല്ലാം സംഘടനകളെയും ​പന്തളത്ത് ചേരുന്ന യോ​ഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments