Monday, December 23, 2024
HomeNewsസഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം, അപൂർവമായ പ്രതിഭാസം 50 വർഷത്തിനു ശേഷം

സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം, അപൂർവമായ പ്രതിഭാസം 50 വർഷത്തിനു ശേഷം

അപൂർവമായി സംഭവിക്കാറുള്ള ഒരു കാര്യം കഴിഞ്ഞ ദിവസം സംഭവിച്ചു. കനത്ത മഴയെ തുടർന്ന് സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കമുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമരുഭൂമിയായ സഹാറയിൽ ഇത്തരം പ്രതിഭാസം വളരെ അപൂർവമാണ്. കടുത്ത ചൂടും വരൾച്ചയും മൂലം കഷ്ടപ്പെടുന്ന സഹാറൻ ജനതയ്ക്ക് ഈ പെരുംമഴ അനുഗ്രഹമാണ്. മണൽമാത്രം നിറഞ്ഞ മരുഭൂമിയിലെ വെള്ളക്കെട്ടുകളുടെ ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.

കാലാവസ്ഥാ നിരീക്ഷകർ ഈ പ്രതിഭാസത്തെ അത്ര നല്ല അവസ്ഥയായി കണക്കാക്കുന്നില്ല. ഇത് പ്രദേശത്തിൻ്റെ കാലാവസ്ഥയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. വായുവിൽ കൂടുതൽ ഈർപ്പം നിലനിർത്തുന്നതിനാൽ, അത് വർദ്ധിച്ച ബാഷ്പീകരണത്തിനും കൂടുതൽ കൊടുങ്കാറ്റുകൾക്കും കാരണമായേക്കും.

തെക്കുകിഴക്കൻ മൊറോക്കോയിൽ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയ്ക്ക് ശേഷം സഹാറ മരുഭൂമിയുടെ ചില ഭാഗങ്ങൾ കടുത്ത വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ ദിവസം മാത്രം പെയ്ത മഴ,പ്രദേശത്തിൻ്റെ വാർഷിക ശരാശരിയേക്കാൾ കൂടുതലാണ്. മൊറോക്കോയിലെ കാലാവസ്ഥാ ഏജൻസിയിലെ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തത് തലസ്ഥാനമായ റബാറ്റിൽ നിന്ന് 450 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന ടാഗൗണൈറ്റ് ഗ്രാമത്തിൽ 24 മണിക്കൂറിനുള്ളിൽ 100 ​​മില്ലിമീറ്ററിലധികം മഴപെയ്തു എന്നാണ്.

സാഗോറയ്ക്കും ടാറ്റയ്ക്കും ഇടയിൽ അരനൂറ്റാണ്ടായി വരണ്ട തടാകമായ ഇറിക്വി തടാകം പ്രളയത്തിൽ വീണ്ടും നിറഞ്ഞതായി നാസ പകർത്തിയ ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments