ടെല്‍ അവീവ്: ചാവേര്‍ യുദ്ധം വീണ്ടും ആരംഭിക്കാൻ ആഹ്വാനം ചെയ്ത് ഹമാസ് നേതാവ് യഹിയ ഇബ്രാഹിം ഹസൻ സിൻവാർ. ഇസ്രയേലുമായുള്ള സംഘര്‍ഷം തീവ്രമായ സാഹചര്യത്തില്‍ ഹമാസ് കമാൻഡര്‍മാര്‍ക്ക് യഹിയ നിര്‍ദ്ദേശം നല്‍കിയതായി അറബ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
20 വർഷം മുമ്പ്, രണ്ടായിരത്തിൽ തുടക്കത്തില്‍ ഹമാസിന്റെ വലിയ തന്ത്രമായിരുന്നു ചാവേര്‍ സ്ഫോടനങ്ങള്‍. രാഷ്ട്രീയ ഒറ്റപ്പെടലുണ്ടാകുമെന്ന് ആശങ്കയിലാണ് പിന്നീട് ഇതവസാനിപ്പിച്ചത്. 2024 ജൂലായില്‍ ഇറാനില്‍ നടന്ന ബോംബാക്രമണത്തില്‍ മുന്‍ നേതാവ് ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ട ശേഷമാണ് യഹിയ സിൻവാർ ഹമാസിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തുത്. സിൻവർ സ്ഥാനമെടുത്തതിന് ശേഷം ഹമാസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രധാന തീരുമാനമാണിത്.
സെപ്തംബര്‍ 21-ന് ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ സിൻവാർ കൊല്ലപ്പെട്ടതായാണ് അനുമാനിക്കപ്പെട്ടിരുന്നത്. വാര്‍ത്തകള്‍ പ്രചരിച്ച് ഏതാനും ദിവസങ്ങള്‍ക്കുശേഷം അദ്ദേഹം സംഘടനയിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി അല്‍-അറേബ്യ വാര്‍ത്താ ചാനൽ റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് കമാന്‍ഡ് സെന്റര്‍ ലക്ഷ്യമാക്കിയാണ് അന്ന് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തിനുശേഷം സിന്‍വാറനെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 22 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അതേസമയം, ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തില്‍ തെല്ലും പശ്ചാത്താപമില്ലെന്ന് സിൻവാർ പറഞ്ഞതായി വെള്ളിയാഴ്ച റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞ് തന്നെ കാണാന്‍ എത്തിയവരോടാണ് സിൻവർ തന്റെ നിലപാട് അറിയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഏഴിൻ്റെ ഇസ്രയേൽ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സിൻവാർ ആയിരുന്നു,