കുവൈത്ത്: മൂവായിരം കുപ്പി മദ്യം ഇറക്കുമതി ചെയ്ത സംഭവത്തിൽ ആറംഗ സംഘം പിടിയിൽ. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ ആണ് സംഘത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേർ കുവൈത്ത് പൗരന്മാരാണ്. 3000 കുപ്പി മദ്യം, ഹാഷിഷ്, ദിനാറിലും യുഎസ് ഡോളറിലുമുള്ള പണം എന്നിവയുൾപ്പെടെയാണ് സംഘത്തിൽ നിന്നും പിടിച്ചെടുത്തത്.
അതേസമയം പിടിക്കപ്പെട്ട എല്ലാവർക്കും ശിക്ഷ ഉറപ്പാക്കുമെന്നും ആരും നിയമത്തിന് അതീതരല്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും അധികാരികൾക്ക് കൈമാറിയതായാണ് റിപ്പോർട്ട്.