സിനിമയ്ക്കൊപ്പം ഫാഷനും ഏറെ പ്രാധാന്യമുള്ള വേദിയാണ് ഓസ്കർ. റെഡ്കാർപ്പറ്റിൽ ഫാഷന്റെ വിസ്മയം തീർക്കാറുണ്ട് താരങ്ങൾ. ഇപ്പോഴിതാ തൊണ്ണൂറ്റിയെട്ടാമത് അക്കാദമി പുരസ്കാര വിതരണത്തിന്റെ റെഡ്കാർപ്പറ്റിൽ തിളങ്ങിയ ഇഷ അംബാനിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
റെഡ്കാർപ്പറ്റിൽ വിന്റേജ് വാലന്റിനോ ഗൗണായിരുന്നു ഇഷയുടെ ഔട്ട് ഫിറ്റ്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ജാമി മിസ്രാഹിയുടെ വാലന്റിനോ ഫാൾ 2006 കൗച്ചർ കളക്‌ഷനിൽ നിന്നുള്ളതാണ് ഇഷയുടെ ഔട്ട്ഫിറ്റ്. കറുപ്പും ക്രീമും കലര്‍ന്ന് രണ്ട് ലെയറുകളായുള്ള സ്ട്രാപ്‌ലസ് ഗൗണാണ് ഇഷയുടെ ഔട്ട്ഫിറ്റ്. ക്രീം സാറ്റിനിലെ ഫ്ലോറൽ എംബ്രോയിഡറിയാണ് വസ്ത്രത്തിലെ ആകർഷണീയത.
വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ള നെക്പീസാണ്. മൂന്ന് വജ്രങ്ങളുള്ള പെന്‍ഡന്റാണ് നെക്പീസിന്റെ പ്രത്യേകത. ഇതിന് അനുയോജ്യമായ രീതിയിൽ മൂന്ന് വജ്രങ്ങളുള്ള കമ്മലുകളും പെയർ ചെയ്തിരിക്കുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന പിങ്ക്, നീല, വെള്ള ഡയമണ്ടുകളാണ് ഔട്ട്ഫിറ്റിനൊപ്പം അണിഞ്ഞിരിക്കുന്നത്. ‘‘പത്തു കാരറ്റ് പിയർ ഷെയ്പ്ഡ് പിങ്ക് ഡയമണ്ട്, 7 കാരറ്റിൽ കൂടുതലുള്ള കുഷ്യൻകട്ട് ഫാന്‍സി പിങ്ക് ഡയമണ്ട്, 35 കാരറ്റ് കുഷ്യൻകട്ട് വെള്ള ഡയമണ്ട് എന്നിവയാണ് ഇഷയുടെ ചോക്കർ നെക്‌ലസിലുള്ളത്. വെള്ളയും പിങ്കും ഡയമണ്ടുകളാണ് കമ്മലിൽ ഉപയോഗിച്ചിരിക്കുന്നത്.’’–ജ്വല്ലറി ഡിസൈനർ ജൂലിയ ഹാക്ക്മാൻ ഷെഫ് പറയുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന നീലയും പിങ്കും വജ്രങ്ങൾ പതിച്ച മോതിരമാണ് ഇഷ അണിഞ്ഞിരിക്കുന്നത്. ‘‘നീല വജ്രം വളരെ അപൂർവമാണ്. പദ്പരരക്ഷ ഇന്ദ്രനീലം കൊണ്ട് നിർമിച്ച വജ്രമോതിരമാണിത്. ഈ രത്നങ്ങൾ പതിച്ച മോതിരങ്ങൾ അണിഞ്ഞാൽ ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.’’– ജൂലിയ വ്യക്തമാക്കി.
സിംപിൾ മേക്കപ്പും ഹെയർ സ്റ്റൈലുമാണ് ഇഷയുടെത്. അപ്പ് ആന്റ് ഡൗൺ ഹെയർ സ്റ്റൈൽ. ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. നൂഡ് ഷെയ്ഡ് ഗ്ലോസി ലിപ്സാണ്.

