കോന്നി : ലിറ്റൽ കൈറ്റ്സ് സംസ്ഥാന പുരസ്കാരത്തിൽ മുന്നേറ്റം കുറിച്ച് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. ഐടി വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നടത്തിയ വിവിധ ഇടപെടലുകളും പ്രവർത്തനങ്ങളും പരിഗണിച്ചാണ് സ്കൂൾ ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത്. വിദ്യാർത്ഥികൾക്കൊപ്പം ഐടി അധിഷ്ടിത പ്രവർത്തനങ്ങളിൽ നടത്തിയ സാമൂഹിക ഇടപെടലുകളും പരിഗണിച്ചാണ് പുരസ്കാരം.
ഐടി ക്ലബ് പ്രവർത്തനങ്ങൾ, ഐടി സാക്ഷരത സമൂഹത്തിലേക്കും പങ്കുവയ്ക്കൽ, വിവിധ വിഷയളിൽ സൈബർ ബോധവത്ക്കരണം, പരിശീലന ക്ലാസുകൾ, ഡിജിറ്റൽ പഠനം, സിനിമ, ഡോക്യുമെൻ്ററി വിദ്യാഭ്യാസം, ഐടി പ്രദർശനങ്ങൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കൽ,വെബിനാറുകൾ, റോബോ ഫെസ്റ്റ് തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്നത്.
സ്കൂളിലെ കൈറ്റ്സ് അംഗങ്ങളുടെയും മാതാപിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് പുരസ്കാരത്തിലേക്ക് നയിച്ചതെന്ന് കൈറ്റ്സ് മിസ്ട്രസുമാരായ അപ്സര പി. ഉല്ലാസ്, ശ്രീജ എസ് എന്നിവർ അറിയിച്ചു.

