Wednesday, December 25, 2024
HomeAmericaഫ്ലോറിഡയിൽ മിൽട്ടൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു

ഫ്ലോറിഡയിൽ മിൽട്ടൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു

റ്റാംപ : ഫ്ലോറിഡയിൽ മിൽട്ടൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഫ്ലോറിഡയിലെ സിയസ്റ്റ കീയ്ക്ക് സമീപം മണിക്കൂറിൽ 120 മൈൽ വേഗതയിൽ വീശിയ മിൽട്ടൻ കൊടുങ്കാറ്റ്  മൂന്നാം കാറ്റഗറി ചുഴലിക്കാറ്റായിട്ടാണ് കരയിലേക്ക് പ്രവേശിച്ചത്. 

മിൽട്ടന്റെ സഞ്ചാരപഥത്തില്‍ മാറ്റങ്ങൾ തുടരാനിടയുണ്ട്. ഒരു നൂറ്റാണ്ടിനിടെ സംസ്ഥാനത്ത് ആഞ്ഞടിക്കുന്ന ഏറ്റവും മോശം പ്രകൃതി ദുരന്തമായിരിക്കും ഇതെന്ന് മുന്നറിയിപ്പ് നല്‍കിയ പ്രസിഡന്റ് ജോ ബൈഡന്‍,  ജനങ്ങളോട് ഒഴിഞ്ഞുപോകാനും അഭ്യർഥിച്ചു.  കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഫ്ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് എത്തുന്ന രണ്ടാമത്തെ ഭീമന്‍ ചുഴലിക്കാറ്റാണ് മില്‍ട്ടൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments