Saturday, February 21, 2026
HomeNewsഎസ്.ഐ.ആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

എസ്.ഐ.ആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്.ഐ.ആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2.69 കോടി വോട്ടർമാരാണ് പട്ടികയിൽ ഇടം പിടിച്ചത്. 9,06,211 പേര് പട്ടികയിൽ നിന്നും പുറത്തായിട്ടുണ്ട്. https://electoralsearch.eci.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി വോട്ടർമാർക്ക് പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.

വോട്ടർ ഐ.ഡി കാർഡ് നമ്പർ, വോട്ടറുടെ പേര്, വോട്ടറുടെ ബന്ധുവിന്റെ പേര്, ജനന തീയതി, ബി.എൽ.ഒക്ക് നൽകിയ മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് വോട്ടർമാർക്ക് പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. കൂടാതെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ www.ceo.kerala.gov.in വഴി ‘കേരള എസ്.ഐ.ആർ ഫൈനൽ ഇലക്‌ട്രോൾ 2026’ എന്ന ലിങ്ക് വഴിയും പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.

കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം പേര് ചേർക്കാൻ അപേക്ഷ നൽകിയവരുടെ പേരുകൾ ഹിയിറങ്ങും മാപ്പിങ്ങും നടത്തിയ ശേഷം പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. എസ്.ഐ.ആറിനുള്ള അപേക്ഷ നടപടികൾ ജനുവരി 31ഓടെ പൂർണമായും അവസാനിച്ചെങ്കിലും വോട്ടർ പട്ടികയിൽ പേര് ചേർക്കലിന് അപേക്ഷ സമർപ്പിക്കുന്നത് തുടരുകയാണ്. ഫെബ്രുവരി 16 വരെയുള്ള കണക്ക് പ്രകാരം 1.23 ലക്ഷം പുതിയ അപേക്ഷകൾ (ഫോം 6) ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments