Thursday, February 12, 2026
HomeAmericaആണവ കരാർ വേണ്ടാ; ഇറാനിൽ യു.എസ് ഉ​പ​രോ​ധം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വേണം: ആവശ്യങ്ങളുമായി നെതന്യാഹു യുഎസ്സിൽ

ആണവ കരാർ വേണ്ടാ; ഇറാനിൽ യു.എസ് ഉ​പ​രോ​ധം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വേണം: ആവശ്യങ്ങളുമായി നെതന്യാഹു യുഎസ്സിൽ

വാ​ഷി​ങ്ട​ൺ : ഇ​റാ​നു​മാ​യി ആ​ണ​വ ക​രാ​റി​ലെ​ത്താ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​റ​കെ ഇ​സ്രാ​യേ​ൽ പ്ര​സി​ഡ​ന്റ് ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു യു.​എ​സി​ൽ. ഇ​റാ​നു​മാ​യി ച​ർ​ച്ച തു​ട​രാ​നും ഉ​പ​രോ​ധം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നും സ​മ്മ​ർ​ദ​വു​മാ​യി നെ​ത​ന്യാ​ഹു ഇ​ന്ന് വൈ​റ്റ്ഹൗ​സി​ൽ ട്രം​പി​നെ കാ​ണും. ട്രം​പ് അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി 13 മാ​സം പി​ന്നി​ടു​ന്ന​തി​നി​ടെ ഏ​ഴാം​ത​വ​ണ​യാ​ണ് നെ​ത​ന്യാ​ഹു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​യി​ൽ ശ​ക്ത​മാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഒ​മാ​നി​ൽ ഇ​റാ​നു​മാ​യി യു.​എ​സ് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ആ​ക്ര​മ​ണ നീ​ക്ക​ത്തി​ൽ​നി​ന്ന് യു.​എ​സ് പി​ൻ​വാ​ങ്ങു​ന്നു​വെ​ന്ന സൂ​ച​ന ന​ൽ​കി അ​വ​സാ​നി​ച്ച ച​ർ​ച്ച​ക​ളു​ടെ തു​ട​ർ​ച്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് നെ​ത​ന്യാ​ഹു​വി​ന്റെ തി​ര​ക്കി​ട്ട ഇ​ട​പെ​ട​ൽ.

ക​രാ​റി​ലെ​ത്താ​നാ​യി​ല്ലെ​ങ്കി​ൽ ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​കാ​ര​മാ​യി പ​ശ്ചി​മേ​ഷ്യ​യി​ലെ യു.​എ​സ് താ​വ​ള​ങ്ങ​ൾ ബോം​ബി​ടു​മെ​ന്ന് ഇ​റാ​നും പ്ര​തി​ക​രി​ച്ചു. ഇ​റാ​ന് അ​ണു​വാ​യു​ധ​ങ്ങ​ൾ മാ​ത്ര​മ​ല്ല, മി​സൈ​ലു​ക​ളും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച ട്രം​പ്, ഒ​രു യു​ദ്ധ​ക്ക​പ്പ​ൽ​കൂ​ടി പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് അ​യ​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​റാ​നു​മാ​യി ആ​ണ​വ​ക​രാ​ർ മാ​ത്ര​മ​ല്ല, ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും വി​ല​ക്ക​ണ​മെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ ആ​വ​ശ്യം. ഹ​മാ​സ്, ഹി​സ്ബു​ല്ല പോ​ലു​ള്ള വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യും അ​നു​വ​ദി​ക്ക​രു​ത്. ഇ​ത്ര​യും ആ​വ​ശ്യ​ങ്ങ​ൾ ഇ​റാ​ൻ നി​രാ​ക​രി​ച്ചാ​ൽ സൈ​നി​ക​നീ​ക്കം സം​ബ​ന്ധി​ച്ച ച​ർ​ച്ച​യും ഇ​രു​വ​രും ന​ട​ത്തും. ക​ഴി​ഞ്ഞ ദി​വ​സം യു.​എ​സി​ലെ​ത്തി​യ നെ​ത​ന്യാ​ഹു യു.​എ​സ് പ്ര​ത്യേ​ക പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, ട്രം​പി​ന്റെ മ​രു​മ​ക​ൻ ജാ​റെ​ഡ് കു​ഷ്ന​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ഇ​സ്രാ​യേ​ലു​മാ​യി ന​ട​ന്ന 12 ദി​വ​സ യു​ദ്ധ​ത്തി​ന്റെ കെ​ടു​തി​ക​ൾ ഇ​പ്പോ​ഴും ഇ​റാ​നെ വേ​ട്ട​യാ​ടു​ന്നു​ണ്ട്. ആ​യി​ര​ത്തോ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ട യു​ദ്ധ​ത്തി​നി​ടെ ഇ​സ്രാ​യേ​ലി​നെ സ​ഹാ​യി​ച്ച് അ​മേ​രി​ക്ക ഇ​റാ​ൻ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളി​ൽ ബോം​ബി​ട്ടി​രു​ന്നു. എ​ന്നാ​ൽ, ആ​ണ​വ​നി​ല​യ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​താ​യാ​ണ് ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​വി​ടെ നി​രീ​ക്ഷ​ണം ന​ട​ത്താ​നു​ള്ള അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ആ​വ​ശ്യം ഇ​തു​വ​രെ ഇ​റാ​ൻ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments