Friday, January 23, 2026
HomeAmericaകേരളത്തിന്റെ കുംഭമേള; തിരുനാവായ മഹാമാഘ മഹോത്സവത്തിന് കെ.എച്ച്.എൻ.എയുടെ കൈത്താങ്ങ്

കേരളത്തിന്റെ കുംഭമേള; തിരുനാവായ മഹാമാഘ മഹോത്സവത്തിന് കെ.എച്ച്.എൻ.എയുടെ കൈത്താങ്ങ്

സുരേന്ദ്രൻ നായർ (കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ)

കേരളത്തിന്റെ തീർത്ഥസ്‌നാനിയായ നിളയുടെ തീരത്ത് ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടക്കുന്ന ചരിത്രപ്രസിദ്ധമായ ‘മഹാമാഘം’ മഹോത്സവത്തിനും സന്യാസി സംഗമത്തിനും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് നോർത്ത് അമേരിക്കയിലെ മലയാളി ഹൈന്ദവരുടെ സംഘടനയായ ‘കെ.എച്ച്.എൻ.എ’ (KHNA). രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപ് വൈദേശിക ഭരണസ്വാധീനത്താൽ നിലച്ചുപോയ, മലയാളനാടിന്റെ വലിയൊരു സാംസ്കാരിക മഹോത്സവത്തിന്റെ തിരിച്ചുവരവിനാണ് തിരുനാവായ സാക്ഷ്യം വഹിക്കുന്നത്. ഈ തിരിച്ചുവരവിന് നേതൃത്വം നൽകുന്ന ജൂന അഗാഡയുടെ മഹാ മണ്ഡലേശ്വർ പൂജ്യ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, മഹാമാഘത്തിന്റ സന്ദേശവും ലക്ഷ്യങ്ങളും അമേരിക്കൻ ഹൈന്ദവ സമൂഹവുമായി വിദൂര ദൃശ്യ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.

കെ.എച്ച്.എൻ.എ. പ്രസിഡന്റ് ടി ഉണ്ണികൃഷ്ണൻ സെക്രട്ടറി സിനു നായർ ട്രഷറർ അശോക് മേനോൻ ട്രസ്റ്റി ചെയർപേഴ്സൺ വനജ നായർ എന്നിവർ നേതൃത്വം നൽകിയ അമേരിക്കൻ വിശ്വാസി സംഗമത്തിൽ സർവ്വമതങ്ങളേയും ആദരിച്ചു ആനയിച്ച ഹൈന്ദവ ധർമ്മം എന്ന് കേരളത്തിൽ നേരിടുന്ന അതിക്രമങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ആശങ്കകൾ സ്വാമി ആനന്ദവനം ഭാരതിയുമായി പങ്കുവച്ചു. പ്രകൃതിയെയും പ്രകൃതി പ്രതിഭാസങ്ങളെയും ആദരിച്ചു ആരാധിക്കുന്ന ഭാരതത്തിന്റെ പരമ്പരാഗതമായ ആധ്യാത്മികതയുടെയും ധർമ്മ സങ്കല്പങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത വീണ്ടെടുപ്പാണ് പരിഹാരമെന്ന് സ്വാമി നിരവധി അഖിലേന്ത്യ ഉദാഹരണങ്ങൾ നിരത്തി സമർത്ഥിച്ചു. ധർമ്മ സംരക്ഷണത്തിനും സാമൂഹ്യ സേവനങ്ങൾക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച സന്യാസി സമൂഹത്തെ സംരക്ഷിക്കേണ്ടത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണെന്നും, ഇത്തരം യജ്ഞങ്ങൾക്ക് സഹായം നൽകേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണെന്നും യോഗം വിലയിരുത്തി. പതിനേഴു ദിവസം നീണ്ടു നിൽക്കുന്ന സംഗമത്തിലേക്കും എല്ലാ ദിവസവും നടക്കുന്ന നിളാ ആരതിയിലേക്കും എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് ഭൗതിക സൗകര്യങ്ങൾ ഒരുക്കാനും ഭക്ഷണം നൽകാനും ഒരു വലിയ തുകയുടെ ചെലവാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

പതിനേഴു ദിവസം നീണ്ടു നിൽക്കുന്ന സംഗമത്തിലേക്കും, നിളാ ആരതിയിലേക്കും എത്തുന്ന ഭക്തജനങ്ങൾക്ക് അന്നദാനമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി വലിയൊരു തുക ആവശ്യമായി വരുന്നുണ്ട്. ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ അമേരിക്കൻ മലയാളികൾക്ക് കെ.എച്ച്.എൻ.എ അവസരമൊരുക്കുന്നു.
സംഭാവന നല്കാൻ ആഗ്രഹിക്കുന്നവർ കെ.എച്ച്.എൻ.എ ഭാരവാഹികളുമായി ബന്ധപ്പെടുകയോ www.namaha.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments