മാഡ്രിഡ്: സ്പെയ്നിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 21 പേർ കൊല്ലപ്പെട്ടു. ഇരുപത്തിയഞ്ചിലധികം പേർക്ക് ഗുരുതര പരിക്കേറ്റു. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോയ ട്രെയിൻ പാളം തെറ്റിയതോടെയാണ് അപകടം സംഭവിച്ചത്. എതിർ ദിശയിൽ വന്ന ട്രെയിനും പാളം തെറ്റി. കോർഡോബക്ക് സമീപം അദാമുസ് പട്ടണത്തിന് അടുത്താണ് അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.
ഞായറാഴ്ച വൈകിട്ട് തെക്കൻ സ്‌പെയിനിലാണ് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 21 പേർ കൊല്ലപ്പെടുകയും 30 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഇതിനെ “രാജ്യത്തിന് അഗാധമായ വേദനയുടെ രാത്രി” എന്ന് വിശേഷിപ്പിച്ചു.

മാലഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോകുകയായിരുന്ന ട്രെയിൻ അദാമുസിന് സമീപം പാളം തെറ്റി, മറ്റൊരു ട്രാക്കിലേക്ക് കടക്കുകയും അവിടെ വെച്ച് എതിരെ വന്ന മറ്റൊരു ട്രെയിനിൽ ഇടിക്കുകയും ആയിരുന്നു, ഇടിയുടെ ആഘാ തത്തിൽ തൊട്ടടുത്ത ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മാഡ്രിഡിലേക്കുള്ള ഹുവൽവ ട്രെയിനും പാളം തെറ്റി,
വൈകുന്നേരം 6.40 ന് മാഡ്രിഡിലേക്ക് പോകുകയായിരുന്ന അതിവേഗ ഇറിയോ ട്രെയിൻ മലഗയിൽ നിന്ന് പുറപ്പെട്ട് ഏകദേശം 10 മിനിറ്റിനു ശേഷമാണ് അപകടമുണ്ടായതെന്ന് ആഡിഫ് പറഞ്ഞു.”പരിക്കേറ്റവരും കുടുങ്ങിക്കിടക്കുന്നവരിൽ നിന്ന് നിന്ന് ഞങ്ങൾക്ക് കോളുകൾ ലഭിച്ചു,” ആൻഡലൂഷ്യൻ അടിയന്തര സേവനങ്ങളുടെ വക്താവ് പറഞ്ഞു.
21 പേർ മരിച്ചതായി സ്പാനിഷ് ആഭ്യന്തര മന്ത്രാലയം പിന്നീട് പറഞ്ഞു. മുപ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി ഗതാഗത മന്ത്രി ഓസ്‌കർ പുന്റെ തിങ്കളാഴ്ച പുലർച്ചെ പറഞ്ഞു. രാജ്യത്തിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമ റിപ്പോർട്ടുകൾ നേരത്തെ 100 പേർക്ക് പരിക്കേറ്റതായി പറഞ്ഞിരുന്നു.
ആദ്യത്തെ ട്രെയിനിന്റെ ഒരു കോച്ച് പൂർണ്ണമായും മറിഞ്ഞതാണ് അപകട തോത് വർദ്ധിക്കാൻ കാരണം . മെഡിക്കൽ സംഘവും അഗ്നിശമന സേനയും സംഭവസ്ഥലത്ത് ഉണ്ട്.
രണ്ട് ട്രെയിനുകളിലുമായി ആകെ 400 പേർ ഉണ്ടായിരുന്നതായി സ്പാനിഷ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആവശ്യമെങ്കിൽ അൻഡലൂഷ്യ മേഖലയിലേക്ക് ആശുപത്രികൾ ലഭ്യമാണെന്ന് മാഡ്രിഡ് മേഖലയുടെ പ്രസിഡന്റ് ഇസബെൽ ഡിയാസ് ആയുസോ പറഞ്ഞു.
ഇറിയോ ഇറ്റാലിയൻ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ റെയിൽ ഓപ്പറേറ്ററാണ്. അപകട ശേഷം കമ്പനി പ്രതികരിച്ചിട്ടില്ല.മാഡ്രിഡിനും അൻഡലൂഷ്യയ്ക്കും ഇടയിലുള്ള എല്ലാ റെയിൽ സർവീസുകളും ആഡിഫ് നിർത്തിവച്ചു.

