Monday, December 23, 2024
HomeAmericaമില്‍ട്ടണ്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; 2017 ന് ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലിന് ഫ്‌ളോറിഡ

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; 2017 ന് ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലിന് ഫ്‌ളോറിഡ

ഫ്‌ളോറിഡ: നാശം വിതച്ച ഹെലന്‍ ചുഴലിക്കാറ്റിന് പിന്നാലെ യു.എസില്‍ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ തീരത്തേക്കുള്ള പാതയില്‍ ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനാല്‍ 2017 ന് ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലിനാണ് ഫ്‌ളോറിഡ ഞായറാഴ്ച തയ്യാറെടുത്തു.

ഞായറാഴ്ച ഉഷ്ണമേഖലാ കൊടുങ്കാറ്റില്‍ നിന്ന് ചുഴലിക്കാറ്റിലേക്ക് ശക്തിപ്രാപിച്ച മില്‍ട്ടണ്‍, ബുധനാഴ്ച ഒരു വലിയ ചുഴലിക്കാറ്റായി കരയില്‍ പതിക്കുമെന്നാണ് പ്രവചനം. ഇത് ജനസാന്ദ്രത കൂടുതലുള്ള റ്റാമ്പ ബേ ഏരിയയ്ക്ക് സമീപം വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് നാഷണല്‍ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. സെപ്തംബര്‍ 26 ന് കരതൊട്ട ഹെലന്‍ ചുഴലിക്കാറ്റ് വിതച്ച നാശത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന പ്രദേശങ്ങളെ പുതിയ ചുഴലിക്കാറ്റ് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ശക്തമായ മുന്‍കരുതലാണ് ഭരണകൂടം സ്വീകരിക്കുന്നത്. .

‘2017ലെ ഇര്‍മ ചുഴലിക്കാറ്റിന് ശേഷം നമ്മള്‍ കണ്ട ഏറ്റവും വലിയ ഒഴിപ്പിക്കലിന്’ ഫ്‌ളോറിഡ തയ്യാറെടുക്കുകയാണെന്നും അതിന് തയ്യാറാകാന്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചുവെന്നും ഫ്‌ളോറിഡയിലെ എമര്‍ജന്‍സി മാനേജ്മെന്റ് ഡിവിഷന്‍ ഡയറക്ടര്‍ കെവിന്‍ ഗുത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments