ന്യൂയോർക്ക് മുൻ ഗവർണർ ഡേവിഡ് പാറ്റേഴ്സണെയും മകനേയും ആക്രമിച്ചതുമായി ബന്ധപ്പെട്ട് 12 ഉം 13 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 70 വയസ്സുള്ള പാറ്റേഴ്സണും മകൻ ആൻ്റണി സ്ലിവയും (20) വെള്ളിയാഴ്ച രാത്രി 8.30 ഓടെ ആക്രമിക്കപ്പെട്ടത്. മാൻഹട്ടൻ്റെ അപ്പർ ഈസ്റ്റ് സൈഡിൽ നടക്കാനിറങ്ങിയിരുന്നതായിരുന്നു അവർ. ഇരുവർക്കും പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്. പാറ്റേഴ്സൺ അന്ധനാണ്.
സംഘം ചേർന്ന് ആക്രമണം നടത്തിയെന്നാണ് രണ്ട് ആൺകുട്ടികൾക്കെതിരെയള്ള കേസ് കേസ്. പ്രായപൂർത്തിയാകാത്തവരായതിനാൽ ഇവരുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിൽ അഞ്ച് പേരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. .ഡെമോക്രാറ്റായ പാറ്റേഴ്‌സൺ 2008 മുതൽ 2010 വരെ ന്യൂയോർക് ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്., ഗവർണർ എലിയറ്റ് സ്പിറ്റ്സർ വിവാദത്തെ തുടർന്ന് രാജിവച്ചപ്പോൾ ആ സ്ഥാനം ഏറ്റെടുത്തു. സംസ്ഥാനത്തെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ ഗവർണറായിരുന്നു അദ്ദേഹം.