ഡൽഹി: ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തുമെന്ന് നാല് ദിവസത്തെ സന്ദർശത്തിന് രാജ്യത്തെത്തിയ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു. ഇന്ത്യ – മാലദ്വീപ് ബന്ധം വഷളാകുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് മുയ്സു ഡൽഹിയിലെത്തുന്നത്. ഇന്ത്യയുടെ സുരക്ഷയ്ക്ക് വിഘാതമായതൊന്നും മാലദ്വീപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മുയ്സു ഡൽഹിയിൽ പറഞ്ഞു.
ഇന്ത്യ എല്ലായിപ്പോഴും നല്ല സുഹൃത്തും പങ്കാളിയുമായിരിക്കുമെന്നും പ്രതിരോധമുൾപ്പെടെയുള്ള എല്ലാ മേഖലകളിലും എപ്പോഴും മുൻഗണന നൽകുമെന്നും മുയ്സു കൂട്ടിച്ചേർത്തു. ഉഭയകക്ഷി ചർച്ചകൾക്കായാണ് മുയ്സു ഡൽഹിയിലെത്തിയത്. നേരത്തെ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങിൽ മുയ്സുവും പങ്കെടുത്തിരുന്നു.