Thursday, May 29, 2025
HomeBreakingNewsഇസ്രായേലിന് തിരിച്ചടി, ഇസ്രായേലിലേക്കുള്ള ആയുധകയറ്റുമതി നിർത്തി വെച്ചെന്ന് ഫ്രാൻസ്

ഇസ്രായേലിന് തിരിച്ചടി, ഇസ്രായേലിലേക്കുള്ള ആയുധകയറ്റുമതി നിർത്തി വെച്ചെന്ന് ഫ്രാൻസ്

പാരീസ്: യുദ്ധ നിയമങ്ങൾ ലംഘിച്ച് ലെബനനിൽ കരയാക്രമണം ശക്തമാക്കുകയും ഇറാനെതിരെ ആക്രമണത്തിന് തയ്യാറെടുക്കുകയും ചെയ്യുന്ന ഇസ്രയേൽ ആഗോള തലത്തിൽ കൂടുതൽ ഒറ്റപ്പെടുന്നു. ഇറാനിലെ എണ്ണപ്പാടങ്ങളടക്കം ആക്രമിക്കരുതെന്ന് അമേരക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ച് ഫ്രാൻസും രംഗത്ത്. ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തി വെച്ചെന്നാണ് ഫ്രാൻസിന്‍റെ പ്രഖ്യാപനം. പ്രസിഡന്റ് ഇമാനുവൽ മാക്രോണാണ് ആയുധകയറ്റുമതി നിർത്തിവെച്ച വിവരം അറിയിച്ചത്.

ലബനാനിൽ കരയാക്രമണത്തിന് സൈന്യത്തെ അയച്ച നെതന്യാഹുവിന്റെ നടപടിയെ മാക്രോൺ വിമർശിച്ചു. പ്രശ്നത്തിന് രാഷ്ട്രീയമായ പരിഹാരമാണ് ഉണ്ടാവേണ്ടതെന്നും അതിനാൽ ഇസ്രായേലിലേക്കുള്ള ആയുധകയറ്റുമതി നിർത്തുകയാണെന്നും മാക്രോൺ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments