Monday, December 23, 2024
HomeBreakingNews'സിപിഎം പ്രധാന സഖ്യകക്ഷി, വിമതരെ അംഗീകരിക്കില്ല', പി വി അന്‍വറിനെ തള്ളി ഡിഎംകെ

‘സിപിഎം പ്രധാന സഖ്യകക്ഷി, വിമതരെ അംഗീകരിക്കില്ല’, പി വി അന്‍വറിനെ തള്ളി ഡിഎംകെ

സിപിഎമ്മിനെ വെല്ലുവിളിച്ച് ഇടതുപക്ഷത്തുനിന്നും പുറത്തുപോയ പി വി അന്‍വറിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തിരിച്ചടി. തമിഴ്‌നാട് ഭരണ കക്ഷിയായ ഡിഎംകെയുമായി സഖ്യമുണ്ടാക്കുള്ള നീക്കം പാളുന്നതായി സൂചന. അൻവറിനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താനാകില്ലെന്നാണ് ഡിഎംകെ നിലപാട്.കേരളത്തിലും തമിഴ്‌നാട്ടിലും ദേശീയ തലത്തിലും സിപിഎം ഡിഎംകെയുടെ സഖ്യകക്ഷിയാണ്. അത്തരം ഒരു പാര്‍ട്ടിയുടെ വിമതനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ഡിഎംകെയുടെ നിലപാട്. ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവന്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് മിനിറ്റിന് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, സഖ്യ നീക്കവുമായി പി വി അന്‍വര്‍ സമീപിച്ചിരുന്നതായി ഡിഎംകെ കേരള ഘടകം വ്യക്തമാക്കുന്നു. സഖ്യകക്ഷിയാക്കണം എന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ ഡിഎംകെ കേരള ഘടകം സംസ്ഥാന സെക്രട്ടറി എ ആര്‍ മുരുകേശന്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അന്‍വര്‍ നല്‍കിയ കത്ത് ഡിഎംകെ നേതൃത്വത്തിന് നല്‍കിയിരുന്നു എന്നും മുരുകേശന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഡിഎംകെ എന്‍ആര്‍ഐ വിഭാഗം സെക്രട്ടറിയും രാജ്യസഭാ എംപിയുമായ പുദുഗൈ അബ്ദുള്ളയുമായി പി വി അന്‍വര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം.

ഇനി നടപടി, എഡിജിപി എം ആര്‍ അജിത് കുമാറിന് എതിരായ അരോപണങ്ങളില്‍ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് കൈമാറിഅന്‍വറും താനും ദീര്‍ഘകാല സുഹൃത്തുക്കളാണെന്നും തങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു എന്നും പുദുഗൈ അബ്ദുള്ള വിശദീകരിക്കുന്നു. ‘എനിക്ക് കഴിഞ്ഞ 15 വര്‍ഷമായി അന്‍വറിനെ അറിയാം, അദ്ദേഹം എപ്പോഴെങ്കിലും ചെന്നൈ സന്ദര്‍ശിക്കുമ്പോള്‍ ഞങ്ങള്‍ കണ്ടുമുട്ടുക പതിവാണ്. അന്‍വര്‍ സ്വന്തം പാര്‍ട്ടി തുടങ്ങുകയാണെന്നും ഡിഎംകെയില്‍ ചേരുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments