Sunday, December 7, 2025
HomeAmericaവർക്ക് പെർമിറ്റ് കാലാവധി വെട്ടിച്ചുരുക്കി അമേരിക്ക: ആശങ്കയോടെ ഇന്ത്യക്കാർ

വർക്ക് പെർമിറ്റ് കാലാവധി വെട്ടിച്ചുരുക്കി അമേരിക്ക: ആശങ്കയോടെ ഇന്ത്യക്കാർ

വാഷിംഗ്ടൺ : ട്രംപ് ഭരണകൂടത്തിൻ്റെ മറ്റൊരു മാറ്റം കൂടി ഇന്ത്യക്കാരെ ബാധിക്കുന്നു. യുഎസിൽ വർക്ക് പെർമിറ്റ് കാലാവധി വെട്ടിച്ചുരുക്കി. തൊഴിൽ അംഗീകാര രേഖകളുടെ (EADs) പരമാവധി കാലാവധി അമേരിക്കൻ പൗരത്വ, കുടിയേറ്റ സേവന വിഭാഗം (USCIS) ഗണ്യമായി കുറച്ചു. പുതിയ നിർദേശമനുസരിച്ച്, പല വിഭാഗങ്ങളിലുമുള്ള EAD-കളുടെ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് 18 മാസമായി കുറച്ചു. മറ്റ് ചില വിഭാഗങ്ങൾക്ക് ഇത് ഒരു വർഷമായി പരിമിതപ്പെടുത്തുകയും ചെയ്തു.

യുഎസിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രഫഷനലുകളെയും കുടുംബങ്ങളെയും ബാധിക്കുന്നതാണ് ഈ പുതിയ മാറ്റം. ഗ്രീൻ കാർഡ് അപേക്ഷകൾ തീർപ്പാക്കാതെ വർഷങ്ങളായി കാത്തിരിക്കുന്ന H-1B തൊഴിലാളികൾക്കും ഈ മാറ്റം വലിയ ബുദ്ധിമുട്ടുണ്ടാക്കും. കാലാവധി കുറയ്ക്കുന്നത് കാരണം വർക്ക് പെർമിറ്റുകൾ കൂടുതൽ തവണ പുതുക്കേണ്ടി വരും. അതേ സമയം, സുരക്ഷാ പരിശോധനകൾ ശക്തിപ്പെടുത്താനും വഞ്ചന തടയാനും വേണ്ടിയാണ് ഈ നടപടിയെന്നാണ് ഏജൻസി വ്യക്തമാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments