വിർജീനിയ : യുഎസിൽ ധാരാളമായി കാണപ്പെടുന്ന ജീവിയാണ് റക്കൂണ്‍. എലിയുടെ മുഖവും പൂച്ചയൂടെ വലിപ്പവും അണ്ണാന്‍റെ സ്വഭാവവുള്ള ജീവി. പൊതുവെ നഗരത്തിലെ പ്രധാന തലവേദനകളില്‍ ഒന്നാണ് റക്കൂണുകള്‍. കഴിഞ്ഞ ദിവസം വിർജീനിയയിലുള്ള ഒരു മദ്യശാലയിൽ റക്കൂൺ കയറുകയും അവിടത്തെ മദ്യകുപ്പികൾ പൊട്ടിക്കുകയും മദ്യം കുടിക്കുകയും ചെയ്ത് ബോധംകെട്ട് വീണു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ജീവനക്കാർ എത്തിയപ്പോൾ റാക്കിൽ അടുക്കിവച്ചിരുന്ന മദ്യകുപ്പികളിൽ പലതും ഒഴിഞ്ഞ നിലയിലായിരുന്നു. കുപ്പികളിൽ ചിലത് നിലത്ത് കിടക്കുന്നുമുണ്ട്. കള്ളൻ കയറിയതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ശുചിമുറിയിൽ കയറിപ്പോഴാണ് പ്രതിയെ കണ്ടത്. ക്ലോസ്റ്റിനു താഴെ മദ്യപിച്ച് ബോധമില്ലാതെ കിടക്കുകയായിരുന്നു റക്കൂൺ

