Friday, December 5, 2025
HomeAmericaമാത്യു വർഗീസ് നയിച്ച ഫോമ പ്രോമിസ് ടീമിന്റെ ഫ്ലോറിഡ ജനസമ്പർക്ക പര്യടനം  പൂർത്തിയായി

മാത്യു വർഗീസ് നയിച്ച ഫോമ പ്രോമിസ് ടീമിന്റെ ഫ്ലോറിഡ ജനസമ്പർക്ക പര്യടനം  പൂർത്തിയായി

ഫ്ലോറിഡ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക (FOMAA)യുടെ 2026–2028 നിയമനത്തിനായുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസിഡന്റ് സ്ഥാനാർത്ഥിയായ  മാത്യു വർഗീസ് നയിച്ച ഫോമ പ്രോമിസ് ടീമിന്റെ ഫ്ലോറിഡ ജനസമ്പർക്ക പര്യടനം  പൂർത്തിയായി. 
മയാമിയിൽ നിന്ന് ആരംഭിച്ച പര്യടനം ഓർലാൻഡോ വഴി സഞ്ചരിച്ച് താമ്പായിൽ  സമാപിച്ചു. നവംബർ 21, 22, 23 തീയതികളിലായി സൺഷൈൻ റീജിയനിലെ സമൂഹനേതാക്കളെയും സംഘടനാ പ്രതിനിധികളെയും നേരിൽ കണ്ടുമുട്ടി, അവരുടെ ആശങ്കകളും പ്രതീക്ഷകളും കേൾക്കുന്നതിനോടൊപ്പം ഭാവി പ്രവർത്തനരേഖ പങ്കുവെക്കുന്നതും ഈ പര്യടനത്തിന്റെ ലക്ഷ്യമായിരുന്നു. 
 
ഈ ജനസമ്പർക്ക പരിപാടിയിലൂടെ ലഭിച്ച  ഊർജ്ജവും ജനപിന്തുണയും, അമേരിക്കൻ മലയാളികളുടെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി പൊതുദർശനരൂപരേഖ തയ്യാറാക്കുന്നതിൽ നിർണ്ണായകമായി സഹായിക്കും എന്ന് മാത്യു വർഗീസ് അഭിപ്രായപ്പെട്ടു. 

പതിറ്റാണ്ടുകളായി മലയാളി സമൂഹത്തിലെ വിവിധ രംഗങ്ങളിൽ സേവനമനുഷ്ഠിച്ച മാത്യു വർഗീസ്, പലർക്കും “ഏഷ്യാനെറ്റ് ജോസ്” എന്ന പേരിൽ പരിചിതനായ വ്യക്തിയാണ്. സമൂഹവുമായി സ്വാഭാവിക സമന്വയത്തിലൂടെ പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ നേതൃശൈലി ഈ പര്യടനത്തിലും ശ്രദ്ധേയമായി. 
 
ഫോമ പ്രോമിസ് ടീം

അനു സ്കറിയ, ടിറ്റോ ജോൺ, രേഷ്മ രഞ്ജൻ ,  
ബിനോയ് തോമസ്, ജോൺസൺ ജോസഫ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments