ന്യൂയോർക്ക്: ബി ബി സിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പനോരമ എഡിറ്റ് വിവാദത്തിൽ ബി ബി സി മാപ്പ് പറഞ്ഞെങ്കിലും നഷ്ടപരിഹാരം നൽകില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ട്രംപ് നിയമ നടപടികളിലേക്ക് കടക്കുന്നത്.
ഒരു ബില്യൺ ഡോളറിനും അഞ്ച് ബില്യൺ ഡോളറിനും ഇടയിലുള്ളൊരു തുക നഷ്ടപരിഹാരമായി ആവശ്യപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി. (5 ബില്യൺ ഡോളർ എന്നത് നാൽപതിനായിരം കോടി ഇന്ത്യൻ രൂപ വരും). അടുത്തയാഴ്ചയാകും നിയമ നടപടി തുടങ്ങുകയെന്നും യു എസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

