വാഷിങ്ടൺ :സൗദി അറേബ്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങൾ നൽകുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത ആഴ്ച യുഎസിലെത്തുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച കരാർ ഒപ്പിടുന്നത് ആലോചിക്കുന്നതായും സൂചിപ്പിച്ചു. സൗദി ധാരാളം ജെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.
മുഹമ്മദ് ബിൻ സൽമാന്റെ യുഎസ് സന്ദർശനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. സൗദി-ഇസ്രായേൽ ബന്ധം സാധാരണ നിലയിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ സ്വതന്ത്ര പലസ്തീൻ രാഷ്ട്ര രൂപീകരണത്തിനു ശേഷമേ ഇസ്രയേലുമായുള്ള ബന്ധത്തെക്കുറിച്ച് ആലോചിക്കൂവെന്ന് സൗദി ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു.

