Monday, December 8, 2025
HomeBreakingNewsവേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് പ്രസിഡന്റിന് വാഷിംഗ്ടൺ ഡി.സിയിൽ അതിഥേയത്വം വഹിച്ച് ഗ്ലോബൽ പ്രസിഡൻ്റ്...

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് പ്രസിഡന്റിന് വാഷിംഗ്ടൺ ഡി.സിയിൽ അതിഥേയത്വം വഹിച്ച് ഗ്ലോബൽ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ

വാഷിംഗ്ടൺ ഡി.സി: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ മിഡിൽ ഈസ്റ്റ് പ്രസിഡന്റായ സുധീർ സുബ്രഹ്മണ്യനെ തന്റെ വാഷിംഗ്ടൺ ഡി.സി.യിലെ വാറൻ സ്ട്രീറ്റിലുള്ള വസതിയിൽ സ്വീകരിച്ചു. മേരിലാൻഡ്, വാഷിംഗ്ടൺ ഡി.സി, വെർജീനിയ എന്നിവിടങ്ങളിൽ നിന്നുള്ള വേൾഡ് മലയാളി കൗൺസിൽ നേതാക്കളും മലയാളി സംഘടനാ പ്രതിനിധികളും ബാൾട്ടിമോർ, ഫെയർഫാക്സ്, റിച്ച്മണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരും ചടങ്ങിൽ പങ്കെടുത്തു.

നിലവിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന ഡോ. ബാബു സ്റ്റീഫൻ, കൈരളി ഓഫ് ബാൾട്ടിമോർ, കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ, കേരള കൾച്ചറൽ അസോസിയേഷൻ, ഗ്രേറ്റർ റിച്ച്മണ്ട് ഏരിയ മലയാളി അസോസിയേഷൻ തുടങ്ങിയ പ്രാദേശിക സംഘടനകളിൽ നിന്നുള്ള അതിഥികളെ സ്വാഗതം ചെയ്തു. വാഷിംഗ്ടൺ ഡിസിയിൽ നിന്നു ലഭിക്കുന്ന പിന്തുണയും സ്നേഹം വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സുധീർ സുബ്രഹ്മണ്യത്തെ സദസിന് പരിചയപ്പെടുത്തി. മിഡിൽ ഈസ്റ്റ് മേഖല സംഘടനയുടെ ഏറ്റവും സജീവമായ മേഖലകളിലൊന്നാണെന്നും, ചാരിറ്റി പ്രവർത്തനങ്ങൾ, സാമൂഹിക സേവനം തുടങ്ങിയവ മാതൃകപരമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ വിവിധ പ്രാദേശിക നേതാക്കൾ പ്രസംഗിച്ചു. റിച്ച്മണ്ട് പ്രവിശ്യയുടെ പ്രസിഡന്റായ ലിനോസ് എടശ്ശേരി ഭാവി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ചെയർമാൻ നജീബ് പള്ളത്ത്, സെക്രട്ടറി ഷീന വി. കുന്നത്ത്, കൺവീനർ ജോൺസൺ തങ്കച്ചൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വാഷിംഗ്ടൺ ഡി.സി.യുടെ സ്ഥാപകനും നിലവിലെ ചെയർമാനുമായ മോഹൻകുമാർ അറുമുഗം പ്രവിശ്യയുടെ എട്ട് വർഷത്തെ പാരമ്പര്യവും സമൂഹത്തിനായി നടത്തിയ നിരവധി പരിപാടികളും മലയാളികൾക്കായുള്ള പിന്തുണയും വിശദീകരിച്ചു. ബാൾട്ടിമോർ പ്രവിശ്യയുടെ പ്രസിഡന്റായ ജിജോ ആലപ്പാട്ട് പുതിയ പ്രവിശ്യയുടെ വളർച്ചയും ബാൾട്ടിമോർ മലയാളി സമൂഹത്തിന്റെ പിന്തുണയും പങ്കുവെച്ചു.

ചടങ്ങിൽ പ്രമുഖ സമുദായ നേതാവായ പുലിവർക്കി, സുധീർ സുബ്രഹ്മണ്യത്തിന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് വോളണ്ടിയർ സർവീസ് സമ്മാനിച്ചു.

ഇത്തരത്തിലൊരു സംഗമം സംഘടിപ്പിച്ചതിന് സുധീർ സുബ്രഹ്മണ്യൻ ഡോ. ബാബു സ്റ്റീഫന് നന്ദി അറിയിച്ചു. ബാങ്കോക്കിൽ നടന്ന ദ്വിവാർഷിക കൺവൻഷനിൽ 100 നഴ്സിംഗ് വിദ്യാർത്ഥികളെ സ്പോൺസർ ചെയ്ത ഡോ. സ്റ്റീഫന്റെ ദീർഘവീക്ഷണത്തെ അദ്ദേഹം പ്രശംസിച്ചു. നൂറുകണക്കിന് നഴ്സിംഗ് കുടുംബങ്ങൾ അമേരിക്കയിലേക്ക് കുടിയേറാൻ സഹായിച്ച ഡോ. സ്റ്റീഫന്റെ പങ്ക് അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിച്ചു.

ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു ഡോ. ബാബു സ്റ്റീഫൻ ആരംഭിച്ച ഗ്ലോബൽ മലയാളി ഡയറക്ടറി എന്ന ആശയം. ലോകമെമ്പാടുമുള്ള സജീവമലയാളി നേതാക്കളെ ബന്ധിപ്പിച്ച്, സന്ദർശകരെ സഹായിക്കുകയും പ്രവാസ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കുക.

ചടങ്ങിന്റെ സമാപനത്തിൽ ഡോ. ബാബു സ്റ്റീഫൻ ശക്തമായ സന്ദേശം പങ്കുവെച്ചു, “WMC നേതാക്കളായ നാം, പ്രതിഫലം പ്രതീക്ഷിക്കാതെ മറ്റുള്ളവർക്കായി നല്ലത് ചെയ്യണം. WMC ജനങ്ങൾക്കായി, ജനങ്ങളാൽ, ജനങ്ങളുടെയും സംഘടനയാണ്. നമ്മുടെ ദൗത്യം മനുഷ്യത്വത്തെ സേവിക്കുക, ദരിദ്രരെ ഉയർത്തുക, കരുണയുള്ള ആഗോള സമൂഹം നിർമ്മിക്കുക എന്നതാണ്.”

“Time and tide wait for none” എന്ന ശാശ്വത വാക്യം ഉദ്ധരിച്ചുകൊണ്ട്, ഉദ്ദേശ്യത്തോടെ, ദയയോടെ പ്രവർത്തിക്കണം എന്ന സന്ദേശം പങ്കുവെച്ച്, WMCയുടെ സേവനത്തിന്റെയും ഐക്യത്തിന്റെയും ദീർഘകാല പ്രതിജ്ഞ ഡോ. സ്റ്റീഫൻ വീണ്ടും ഉറപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments