വാഷിങ്ടൺ: 40 ദിവസമായി തുടരുന്ന അടച്ചപൂട്ടൽ അവസാനിപ്പിക്കാൻ യു.എസിൽ ഡെമോക്രാറ്റിക്, റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ കരാറിലെത്തിയതായി റിപ്പോർട്ട്. ഷട്ട്ഡൗൺ അവസാനിപ്പിക്കുന്നതിന് പകരമായി ആരോഗ്യപദ്ധതിയിൽ ചില ഇളവുകൾ നൽകാമെന്ന് ഉറപ്പ് റിപബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഉണ്ടായെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച ഷട്ട്ഡൗൺ അവസാനിപ്പിക്കുന്നതിനുള്ള ബിൽ പാസാക്കുമെന്നാണ് റിപ്പോർട്ട്.
പുതിയ കരാറിന്റെ അടിസ്ഥാനത്തിൽ എട്ട് സെനറ്റംഗങ്ങൾ ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ വോട്ട് ചെയ്യുമെന്നാണ് സൂചന. ഇതിൽ മൂന്ന് മുൻ ഗവർണർമാരും ഉൾപ്പെടുന്നു. സെൻസ് ജെന്നെ ഷാഹീൻ, അൻഗുസ് കിങ്, മാഗി ഹാസൻ എന്നിവരാണ് ഷട്ട്ഡൗൺ തീർക്കാൻ വോട്ട് ചെയ്യുന്ന ഡെമോക്രാറ്റിക് ഗവർണർമാർ.

