Friday, December 5, 2025
HomeAmericaഫോമാ എമ്പയർ റീജിയൻ കുടുംബ സംഗമം ഒൻപതിന്

ഫോമാ എമ്പയർ റീജിയൻ കുടുംബ സംഗമം ഒൻപതിന്

പി.റ്റി. തോമസ് RVP

ന്യൂയോർക്ക്: ഫോമാ എമ്പയർ റീജിയൻ കുടുംബ സംഗമം, കൺവെൻഷൻ കിക്ക് ഓഫ്, കേരള പിറവി ആഘോഷങ്ങൾ നവംബർ 9 ഞായറാഴ്ച 4 മണി മുതൽ, നാനുവെട് പാസ്കാക് കമ്മ്യൂണിറ്റി സെന്ററിൽ സംഘടിപ്പിക്കും. ഫോമാ എമ്പയർ റീജിയൻ RVP പി.റ്റി. തോമസിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ മുഖ്യ പ്രാഭാഷണം നടത്തും. ഫോമാ എമ്പയർ റീജിയൻ സെക്രട്ടറി മോൻസി വർഗീസ് സ്വാഗതം ആശംസിക്കും. ന്യൂയോർക്ക് സെനറ്റർ വിൽ വെബ്ബർ, ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രെഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രെഷറർ അനുപമ കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിക്കും.

നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസ്, കനക ചിലങ്ക സ്കൂൾ ഓഫ് ഡാൻസ്, ബ്രയാൻ ജേക്കബ്, റീതു ശർമ്മ, അമിത് ശർമ്മ എന്നിവർ അവതരിപ്പിക്കുന്ന നൃത്തങ്ങൾ അവതരിപ്പിക്കും. വിപിൻ കുമാർ ആൻഡ് ടീം അവതരിപ്പിക്കുന്ന കേരള പിറവി ഗാനങ്ങൾ, മിമിക്രി, നാടൻപാട്ട, സാധക അലക്സാണ്ടർ അവതരിപ്പിക്കുന്ന ഗാനങ്ങളും സണ്ണി കല്ലുപ്പാ എമ്പയർ അവതരിപ്പിക്കുന്ന കവിതയും അവതരിപ്പിക്കും. ജെ മാത്യൂസ് എമ്പയർ റീജിയൻ പ്രസിദ്ധീകരിക്കുന്ന സുവനീയറിനെ കുറിച്ച് സംസാരിക്കും. കുടുംബ സംഗമത്തിന്റെ വിജയത്തിനായി എമ്പയർ റീജിയൻ ട്രെഷറർ എബ്രഹാം കെ. എബ്രഹാം, കമ്മ്യൂണിറ്റി സെന്റര് തയ്യാറാക്കി തന്ന റോയി ചെങ്ങന്നൂർ, എമ്പയർ റീജിയൻ കമ്മിറ്റിഅംഗങ്ങൾ മുതലായവർ പ്രവർത്തിക്കുന്നു. വിഭവ സമൃദ്ധമായ സദ്യയോടെയാണ് പരിപാടികൾ അവസാനിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments