Thursday, May 29, 2025
HomeAmericaയു.എസ്സില്‍ പാര്‍ക്കില്‍ കളിക്കുന്നതിനിടെ 5 വയസുകാരന് ഹൃദയസ്തംഭനം; രക്ഷയായത് സി.പി.ആര്‍

യു.എസ്സില്‍ പാര്‍ക്കില്‍ കളിക്കുന്നതിനിടെ 5 വയസുകാരന് ഹൃദയസ്തംഭനം; രക്ഷയായത് സി.പി.ആര്‍

വാഷിങ്ടണ്‍; യു.എസ്സില്‍ വാട്ടര്‍ തീം പാര്‍ക്കില്‍ കളിക്കുന്നതിനിടെ അഞ്ചു വയസുകാരന് ഹൃദയസ്തംഭനം. കുട്ടി കുഴഞ്ഞുവീണയുടനെ പ്രഥമ ശശ്രൂഷ നല്‍കുകയും കുട്ടിയെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തതോടെ കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി. സെപ്റ്റംബര്‍ 21 നാണ് സംഭവം നടക്കുന്നത്. സംഭവം വിശദീകരിച്ചുകൊണ്ട് കുടുംബം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

വാട്ടര്‍ തീം പാര്‍ക്കില്‍ കളിക്കുന്നതിനിടെയാണ് ഏണസ്‌റ്റോ ടാഗിള്‍ എന്ന അഞ്ചുവയസുകാരന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നത്. റോളര്‍ കോസ്റ്ററില്‍ യാത്രചെയ്യുന്നതിനിടെ ശ്വസിക്കാന്‍ സാധിക്കാതെ കുട്ടി ബുദ്ധിമുട്ടുന്നത് അടുത്തിരുന്ന മാതാവ് ക്രിസ്റ്റീന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിന്നാലെ അലറിവിളിച്ചുകൊണ്ട് അവര്‍ കുട്ടിയുടെ അടുത്തേക്ക് ചെന്നു. പിന്നാലെ സിപിആര്‍ നല്‍കി. അതുവഴി കടന്നുപോയ നഴ്‌സുള്‍പ്പെട്ടകുടുംബവും പാര്‍ക്കിലെ ജീവനക്കാരനും കുട്ടിയെ പരിചരിച്ചെന്നും അതിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

മൂന്ന് വ്യത്യസ്ത ആശുപത്രികളില്‍ വെച്ച് കുട്ടിയെ പരിശോധിച്ചു. ശേഷം കാറ്റക്കോളമിനര്‍ജിക് പോളിമോര്‍ഫിക് വെന്‍ട്രിക്കുലാര്‍ ടാക്കികാര്‍ഡിയ(സി.പി.ടി.വി)എന്ന അവസ്ഥയാണെന്ന് കണ്ടെത്തി. അത്യുത്സാഹത്തോടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇത്തരം അവസ്ഥയുണ്ടാകാമെന്നും പോസ്റ്റില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments