Saturday, December 6, 2025
HomeNewsബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി: 65% പോളിംഗ്; പൊതുവേ സമാധാനപരം

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി: 65% പോളിംഗ്; പൊതുവേ സമാധാനപരം

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം പ്രകാരം പോളിംഗ് 65 ശതമാനത്തോളം എത്തുമെന്നാണ് സൂചന. 18 ജില്ലകളിലായി 121 മണ്ഡലങ്ങളിലാണ് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെ വോട്ടിങ് നടന്നത്. സുരക്ഷാ കാരണങ്ങളാൽ ചില മണ്ഡലങ്ങളിൽ അഞ്ച് മണിവരെ മാത്രമായി പരിമിതപ്പെടുത്തി. 3.75 കോടി വോട്ടർമാർ വിധിയെഴുതി, ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ ഒഴികെ പ്രക്രിയ സമാധാനപരമായിരുന്നു.

ബെഗുസരായ് ജില്ലയിൽ ഏറ്റവും ഉയർന്ന 67.32% പോളിങ് രേഖപ്പെടുത്തി. സമസ്തിപൂർ (66.65%), മധേപുര (65.74%) എന്നിവ തൊട്ടുപിന്നിൽ. ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനത്തിനുനേരെ ആക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും വലിയ അലോസരങ്ങൾ ഉണ്ടായില്ല.

ആർജെഡി നേതാവ് തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ് സിൻഹ തുടങ്ങിയ പ്രമുഖർ മത്സരരംഗത്തുള്ളതിനാൽ ഘട്ടം എൻഡിഎയ്ക്കും ഇന്ത്യാ സഖ്യത്തിനും നിർണായകം. 2020-ൽ മഹാസഖ്യം 63 സീറ്റ് നേടിയിരുന്നു. നവംബർ 11-ന് രണ്ടാംഘട്ടം (122 മണ്ഡലങ്ങൾ), 14-ന് വോട്ടെണ്ണൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments