Sunday, December 7, 2025
HomeNewsഗാസയില്‍ നിന്നും പതിനായിരത്തോളം മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കാനുണ്ടെന്ന് റിപ്പോര്‍ട്ട്

ഗാസയില്‍ നിന്നും പതിനായിരത്തോളം മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കാനുണ്ടെന്ന് റിപ്പോര്‍ട്ട്

ടെല്‍ അവീവ്: യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പതിനായിരത്തോളം മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കാനുണ്ടെന്ന് റിപ്പോര്‍ട്ട്. പതിനായിരത്തോളം പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന ഈ മൃതദേഹങ്ങള്‍, വ്യാപകമായ നാശനഷ്ടവും ആവശ്യമായ ഉപകരണങ്ങളുടെ അഭാവവും കാരണം വീണ്ടെടുക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കാണാതായവര്‍ക്കായുള്ള സമിതിയുടെ അഭിപ്രായത്തില്‍ ‘ലോകത്തിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടം’ ആണ് ഗാസയിലേതെന്നും പറയുന്നു.2 വര്‍ഷമായി നടന്ന യുദ്ധത്തില്‍ ഇതുവരെ 68,872 പേര്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഏകദേശം 1,70,677 പേര്‍ക്ക് പരുക്കേറ്റു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments