ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) സംഘടിപ്പിക്കുന്ന “മൈഥിലി മാ” ലളിതാസഹസ്രനാമാർച്ച സംഘടിപ്പിക്കുന്നു. നവംബർ 7 വെള്ളിയാഴ്ചയാണ് നാമാർച്ചനയുടെ പുതിയ തുടക്കം.
ഗവ. സംസ്കൃത കോളേജ് സംസ്കൃത സാഹിത്യ വിഭാഗം മേധാവി പ്രൊഫ. സരിത മഹേശ്വർ പരിപാടി ഉദ്ഘാടനം ചെയ്യും.
യോഗക്ഷേമ സഭ വനിതാ വിഭാഗം കേരളാ സ്റ്റേറ്റ് പ്രസിഡന്റ് മല്ലിക മഹേശ്വർ മുഖ്യാതിഥിയായിരിക്കും.
ശാന്ത പിള്ളൈ, രാധാമണി നായർ, ഗീത ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന ലളിതാസഹസ്രനാമാർച്ചനയ്ക്ക് നേതൃത്വം നൽകും.
സൂം മീറ്റിംഗ് ഐഡി (Zoom Meeting ID): 882 7522 4714

