ഹൂസ്റ്റൺ: മിസ്സൂറി സിറ്റി മേയറായി മൂന്നാം തവണയും റോബിൻ ഇലക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു .55 ശതമാനം വോട്ട് റോബിൻ ഇലക്കാട്ടിന് ലഭിച്ചു. എതിർ സ്ഥാനാർത്ഥി ജെഫറി ബോണിക്ക് 45 ശതമാനം വോട്ടു നേടി. ഹാട്രിക് വിജയമാണ് അദ്ദേഹം നേടിയത്. രണ്ട് ടേമിലായി മിസ്സൂറി സിറ്റിയുടെ മുഖഛായ മാറ്റിയ റോബിൻ ഇലക്കാട്ടിനു ഈ വിജയം പ്രതീക്ഷിച്ചതു തന്നെയായിരുന്നു .റോബിൻ ഇലക്കാട്ടിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക കിക്കോഫ് തുടങ്ങിയത് മുതൽ മിസ്സൂറി സിറ്റി തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു

