Friday, December 5, 2025
HomeNewsവോട്ട് കൊള്ള ആരോപണത്തില്‍  രാഹുൽ ഗാന്ധിയുടെ മൂന്നാം വാർത്താസമ്മേളനം

വോട്ട് കൊള്ള ആരോപണത്തില്‍  രാഹുൽ ഗാന്ധിയുടെ മൂന്നാം വാർത്താസമ്മേളനം

വോട്ട് കൊള്ള ആരോപണത്തില്‍  രാഹുൽ ഗാന്ധിയുടെ മൂന്നാം വാർത്താസമ്മേളനം ഇന്ന് നടത്താൻ ആലോചന. പുതിയ വെളിപ്പെടുത്തലുകൾക്കുള്ള തെളിവുകൾ സജ്ജമാണെന്ന്  കോൺഗ്രസ് അറിയിച്ചു. ബിഹാറിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴാണ് കോൺഗ്രസ് നീക്കം. ആദ്യ വാർത്താ സമ്മേളനത്തിൽ ബിജെപി അനുകൂല വോട്ടുകൾ എങ്ങനെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി എന്നും രണ്ടാം വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ വോട്ടുകൾ എങ്ങനെ ഒഴിവാക്കപ്പെട്ടു എന്നുമാണ് തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി വിശദീകരിച്ചത്.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ട് കൊള്ള  വിവരങ്ങൾ തെളിയിക്കുന്ന രേഖകൾ   കൈവശമുണ്ടെന്ന് കോൺഗ്രസ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് പുറമെ ഹരിയാനയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലെയും ഗുജറാത്തിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെയും വോട്ട് കൊള്ള വിവരങ്ങൾ കോൺഗ്രസ് ശേഖരിച്ചിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments