Sunday, December 22, 2024
HomeAmericaനായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ഓണാഘോഷം വർണാഭമായി

നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ഓണാഘോഷം വർണാഭമായി

ഡോ. മധു നമ്പ്യാർ

വാഷിംഗ്ടൺ: നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (NSGW) ഓണാഘോഷം വർണാഭമായി. പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി. എൻഎസ്ജിഡബ്ല്യു ഭജൻ ക്ലാസ് വിദ്യാർഥികൾ പ്രാർത്ഥനാ ഗാനം ആലപിച്ചു. എൻഎസ്ജിഡബ്ല്യു പ്രസിഡൻ്റ് ഷേർളി നമ്പ്യാർ സ്വാഗതം പറഞ്ഞു. സലിൽ ശങ്കരനും കുടുംബവും ആഘോഷത്തിൽ മുഖ്യാതിഥികളായിരുന്നു.

“പരമ്പര” എന്ന ഓണം മാസികയുടെ പ്രകാശനം ചടങ്ങിൽ നടന്നു. അഭിലാഷ് മേനോൻ, ചാന്ദ്‌നി, ഹരി കുറുപ്പ്, ശ്രീജിത്ത് നായർ, സിംത മേനോൻ, ജിനു, ശേഖർ, പ്രതിഭ, മധു എന്നിവരായിരുന്നു സുവനീറിൻ്റെ എഡിറ്റർമാർ. കുട്ടി മേനോൻ, കൃഷ്ണകുമാർ, ഷാജു ശിവബാലൻ, ഹരി കുറുപ്പ്, റിജീഷ് മലയത്ത്, മധു നമ്പ്യാർ എന്നിവർ ചേർന്നാണ് മാസികയുടെ സ്‌പോൺസർഷിപ്പ് സഹായം നിർവഹിച്ചത്.

25 ഇനം വിഭാവങ്ങളുമായി ഒരുങ്ങിയ ഓണസദ്യ ഏവർക്കും രുചികരമായി. സദ്യ ഒരുക്കിയത് സുകു നായരും സംഘവുമാണ് (അദിതി ഗൗർമീത്). അരുൺ രാമകൃഷ്ണൻ, വിനോദ് നായർ, വിനോദ് മേനോൻ, ശ്രീജിത്ത് നായർ, സുരേഷ് മേനോൻ, മനോജ് ബാലകൃഷ്ണൻ, മനോജ് വെള്ളന്നൂർ, മനോജ് വെളിയവീട്ടിൽ, ശേഖർ, റിജീഷ്, അഭിലാഷ് മേനോൻ, അനിൽകുമാർ മുല്ലച്ചേരി, ദിലീപ് നായർ, ഗിരീഷ് പണിക്കർ, റെജി മോഹൻ, വാമൻ എൻഎസ്ജിഡബ്ല്യുവിലെ നിരവധി സന്നദ്ധ പ്രവർത്തകർ എന്നിവർ സദ്യ ടീമിന് നേതൃത്വം നൽകി.

വിദ്യാ നായർ, അനു തമ്പി, നീതു അരവിന്ദ്, ഷിജി രതീഷ്, സിന്ധു രതീഷ്, രശ്മി നമ്പ്യാർ, ബിജു ശ്രീധരൻ, നീതി ഷാഗീഷ്, രേഖ മേനോൻ, യുവജന സന്നദ്ധപ്രവർത്തകർ തുടങ്ങി നിരവധി പേർ ചേർന്ന് ഒരുക്കിയ പൂക്കളം നവ്യാനുഭവമായി.

ഗൗരി രാജ്, ഗീതു നിർമൽ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഡാൻസ്, തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. ഗൗരി രാജ്, ശ്രീദേവി വാമൻ എന്നിവർ സ്റ്റേജ് മാനേജർമാരായിരുന്നു. ജയശങ്കർ കാരക്കുളത്ത് മാവേലി വേഷം അണിഞ്ഞു. ഓണാഘോഷത്തിന് നിഷാ ചന്ദ്രൻ, സ്മേര നായർ, സവേര നായർ എന്നിവർ എംസിമാരായി.

എൻഎസ്ജിഡബ്ല്യു ഓണാഘോഷത്തിൻ്റെ ഭാഗമായി ആദ്യമായി പായസം മത്സരവും സംഘടിപ്പിച്ചിരുന്നു. അനു തമ്പി, നീതു അരവിന്ദ്, വീണ ദേവ് പിള്ള എന്നിവരായിരുന്നു മത്സരത്തിൻ്റെ വിധികർത്താക്കൾ. പായസം മത്സരം രശ്മി നമ്പ്യാർ ഏകോപിപ്പിച്ചു.

വെങ്കിടേഷ് പാട്ടീൽ, മനോജ് വെളിയവീട്ടിൽ, യൂത്ത് വോളണ്ടിയർ സിദ്ധാർത്ഥ് ഹരിശങ്കർ എന്നിവർ ചേർന്ന് സംഘടിപ്പിച്ച എൻഎസ്‌ജിഡബ്ല്യു നാഷണൽ റേറ്റഡ് ആൻഡ് അൺ റേറ്റഡ് ചെസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

അഭിലാഷ് മേനോൻ, അനിൽ മുല്ലച്ചേരി എന്നിവർ ഏകോപിപ്പിച്ച ബേക്ക് സെയിലിൽ യൂത്ത് വോളണ്ടിയർമാരും പങ്കെടുത്തു. സാങ്കേതിക വിദ്യയും പരസ്യ പിന്തുണയും സുരേഷ് മേനോനിൽ നിന്നായിരുന്നു. റാഫിൾ സമ്മാനങ്ങൾ ദ എസെൻസ് സ്പോൺസർ ചെയ്തു. ജോൺ ആൻഡ് നായർ സ്നാക്സ് നൽകി.

ഫ്രണ്ട് ഡെസ്‌ക് നിയന്ത്രിച്ചത് യൂത്ത് ടീമിനൊപ്പം രഞ്ജന രാമചന്ദ്രൻ, പ്രിയ റെജി, ദീപു, സുധ കുഞ്ഞികൃഷ്ണൻ, എന്നിവരാണ്. കുട്ടി മേനോൻ, സുരേഷ് നായർ എന്നിവർ ശബ്ദത്തിൽ സഹായിച്ചു. വാമൻ, അദ്വൈത് വാമൻ, ശ്രീദേവി, അഭിലാഷ് നമ്പ്യാർ, സതീർത്ഥൻ, ശ്രീജിത്ത് നായർ, ഷാഗീഷ്, ജിനു, യൂത്ത് വോളൻ്റിയർമാർ, ഡോ. മധു നമ്പ്യാർ എന്നിവരടങ്ങിയ സ്റ്റേജ്, ലൈറ്റ് സെറ്റപ്പ് ടീം അംഗങ്ങളായിരുന്നു.

പരിപാടിയുടെ വീഡിയോ എടുത്തത് ഹരി മുരളി, ശഗീഷ്, സതീർത്ഥൻ എന്നിവർ ചേർന്നാണ്. പരിപാടി വൻ വിജയമാക്കാൻ രജീഷ് മലയത്ത്, ഷാജു ശിവബാലൻ, രതീഷ് നായർ, ശ്രീജിത്ത് നായർ എന്നിവർ നേതൃത്വം നൽകി. ദുർഗ്ഗാ ക്ഷേത്രത്തിലെ പരിപാടികൾ ഏകോപിപ്പിക്കാൻ മിനി പിള്ള സഹായിച്ചു.

സംഘടനയുടെ എല്ലാ പരിപാടികളെയും പരിശ്രമങ്ങളെയും എം ജി മേനോൻ അഭിനന്ദിച്ചു. ഡോ.മധു നമ്പ്യാർ നന്ദി പറഞ്ഞു. സൗഹൃദ വടംവലിയോടെയാണ് പരിപാടി അവസാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments