Friday, December 5, 2025
HomeGulfറോഡ് നിലവാരം: ലോകരാജ്യങ്ങളിൽ അഞ്ചാം സ്ഥാനവും അറബ് ലോകത്ത് ഒന്നാം സ്ഥാനവും കരസ്ഥമാക്കി യുഎഇ

റോഡ് നിലവാരം: ലോകരാജ്യങ്ങളിൽ അഞ്ചാം സ്ഥാനവും അറബ് ലോകത്ത് ഒന്നാം സ്ഥാനവും കരസ്ഥമാക്കി യുഎഇ

ദുബായ് : റോഡിന്റെ നിലവാരത്തിൽ യുഎഇ ലോകത്ത് അഞ്ചാം സ്ഥാനത്ത്. അറബ് ലോകത്ത് ഒന്നാം സ്ഥാനമുണ്ട്. തുറമുഖ സേവനത്തിൽ ആഗോളതലത്തിൽ ഒൻപതാം സ്ഥാനവും പൊതുഗതാഗതത്തിൽ പത്താം സ്ഥാനവും ലഭിച്ചു. ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ ട്രാവൽ, ടൂറിസം വികസന സൂചിക 2024ലാണ് യുഎഇയുടെ മികവ് രേഖപ്പെടുത്തിയത്. 

യുഎഇ നേതൃത്വത്തിന്റെ ദീർഘവീക്ഷണവും തന്ത്രപ്രധാന പദ്ധതികളുമാണ് നേട്ടത്തിലേക്കു നയിച്ചതെന്ന് മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു. വ്യവസായത്തിനും വിനോദത്തിനുമുള്ള മുൻനിര രാജ്യമായി യുഎഇയെ മാറ്റുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. ആഗോള സൂചികകളിൽ ഉയർന്ന റാങ്കിങ് രാജ്യാന്തര നിക്ഷേപകരുടെ ആത്മ വിശ്വാസം കൂട്ടും. ഇത് കൂടുതൽ നിക്ഷേപകരെ യുഎഇയിൽ എത്തിക്കാൻ സഹായിക്കുമെന്ന് കോംപറ്ററ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ ഡയറക്ടർ ഹനാൻ മൻസൂർ അഹ്‌ലി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments