Friday, December 5, 2025
HomeNewsകരൂർ ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങളുടെ കാലിൽ വീണു മാപ്പു പറഞ്ഞ് നടൻ വിജയ്; കരൂരിൽ വരാതെ...

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങളുടെ കാലിൽ വീണു മാപ്പു പറഞ്ഞ് നടൻ വിജയ്; കരൂരിൽ വരാതെ ആശ്വാസ ധനം വേണ്ടെന്നും യുവതി

ചെന്നൈ : കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് നടൻ വിജയ് അതീവ ദുഃഖിതനാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ കാലിൽ വീണു മാപ്പു പറഞ്ഞെന്നും വെളിപ്പെടുത്തൽ. പാർട്ടി പരിപാടിക്കിടെ ഉന്തിലും തള്ളിലും 2 കൊച്ചുമക്കളെയും മരുമകളെയും നഷ്ടമായ കരൂർ തന്തോണിമല സ്വദേശിനി വേണിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്ഷമ ചോദിച്ച വിജയ്, കുടുംബത്തിനു വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്തതായും പറഞ്ഞു. വിജയ്‌ ക്ഷീണാവസ്ഥയിലാണെന്നും മെലിഞ്ഞിരിക്കുകയാണെന്നും വേണി വെളിപ്പെടുത്തി.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ മഹാബലിപുരത്തെ ഹോട്ടലിലേക്കു വിളിച്ചു വരുത്തി കണ്ടപ്പോഴത്തെ നാടകീയ സംഭവങ്ങളെക്കുറിച്ച് പല വിവരങ്ങളും പുറത്തുവരുന്നുണ്ട്. രാവിലെ 9 നു ഹോട്ടലിലെത്തിയ വിജയ് മരിച്ചവരുടെ ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി. ഓരോ കുടുംബത്തെയും പ്രത്യേകം മുറികളിൽ ചെന്നു കണ്ടു. തീർത്തും പതിഞ്ഞ ശബ്ദത്തിലാണു വിജയ് സംസാരിച്ചത്. ഇടയ്ക്കു പലതവണ കരഞ്ഞു. ഓരോ കുടുംബവുമായും 25 മിനിറ്റ് വരെ സംസാരിച്ചെന്നും പറയുന്നു.

അതിനിടെ, കരൂരിൽ നേരിട്ടെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാത്ത വിജയ്‌യുടെ നടപടിയിൽ പ്രതിഷേധിച്ച് യുവതി, തനിക്കു ലഭിച്ച 20 ലക്ഷം രൂപ നഷ്ടപരിഹാരത്തുക തിരികെ നൽകി. ദുരന്തത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട കൊടങ്കിപ്പട്ടി സ്വദേശി സംഗവി പെരുമാളാണു നടനെതിരെ രംഗത്തെത്തിയത്. വിഡിയോ കോളിൽ സംസാരിച്ച വിജയ് നേരിട്ട് ഇവിടെയെത്തുമെന്ന് ഉറപ്പു നൽകിയിരുന്നതായും എന്നാൽ, അതുണ്ടായില്ലെന്നും യുവതി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments