Friday, December 5, 2025
HomeNewsപി എം ശ്രീ വിവാദം: എൽഡിഎഫിനും സർക്കാരിനും ഇന്ന് നിർണ്ണായകം; മന്ത്രിസഭായോഗം സിപിഐ മന്ത്രിമാർ...

പി എം ശ്രീ വിവാദം: എൽഡിഎഫിനും സർക്കാരിനും ഇന്ന് നിർണ്ണായകം; മന്ത്രിസഭായോഗം സിപിഐ മന്ത്രിമാർ ബഹിഷ്കരിക്കുന്നു

തിരുവനന്തപുരം: പി എം ശ്രീ വിവാദത്തിൽ എൽഡിഎഫിനും സർക്കാരിനും ഇന്ന് അതിനിർണ്ണായകം. ഇന്ന് 3.30 ക്ക് ചേരുന്ന മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. സമവായം തുടരാനുള്ള നീക്കത്തിലാണ് സിപിഎം. നേതാക്കള്‍ തലസ്ഥാനത്തുണ്ട്. ഇന്ന് 9 മണിക്ക് സിപിഐ സെക്രട്ടറിയേറ്റ് യോഗം ചേരും. കരാറിൽ നിന്ന് പിന്മാറണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. മറ്റ് നിര്‍ദേശങ്ങള്‍ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. സിപിഐആ മന്ത്രിമാരുടെ കത്ത് മുഖ്യമന്ത്രി കാബിനറ്റിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്. വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചിട്ടില്ല.

പിഎം ശ്രീ യെ ചൊല്ലി എൽഡിഎഫിലെ വലിയ പൊട്ടിത്തെറിക്കിടെ നിർണ്ണായക മന്ത്രിസഭായോഗം ഇന്ന്. സിപിഐ മന്ത്രിമാർ തലസ്ഥാനത്ത് ഉണ്ടെങ്കിലും മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടു നിൽക്കും. അതെ സമയം അനുനയ നീക്കത്തിന്റ ഭാഗമായി കാബിനെറ്റ് യോഗം വൈകീട്ട് മൂന്നരയിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ 9 നു സിപിഐ അവയ് ലബിൾ സെക്രട്ടറിയേറ്റ് ചേരും. കരാർ റദ്ദാക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. എസ്‌എസ്‌കെ ഫണ്ട് വാങ്ങി പിഎം ശ്രീ യിൽ മെല്ലെ പോക്ക് നടത്താം എന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് വീണ്ടും ഉയർത്തുന്നുണ്ടെങ്കിലും സിപിഐ വഴങ്ങില്ല. രണ്ട് തവണ മന്ത്രിസഭ ചർച്ച ചെയ്തു മാറ്റിവച്ച വിഷയത്തിൽ വീണ്ടും മന്ത്രിസഭയുടെ അനുമതി ഇല്ലാതെ ആണ് ഒപ്പിട്ടത്. അതിൽ റൂൾസ് ഓഫ് ബിസിനസ് വീഴ്ച ഉണ്ടെന്ന വിലയിരുത്തൽ ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments