Monday, December 8, 2025
HomeGulfതൊഴിൽ വിസ നിരക്കുകൾ കുറച്ച് ഒമാൻ തൊഴിൽ മന്ത്രാലയം

തൊഴിൽ വിസ നിരക്കുകൾ കുറച്ച് ഒമാൻ തൊഴിൽ മന്ത്രാലയം

ഒമാനിൽ തൊഴിൽ വിസയുടെ നിരക്കുകൾ കുറച്ച് തൊഴിൽ മന്ത്രാലയം. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ ​​ഗുണകരമാകുന്ന രീതിയിലാണ് നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക, ബിസിനസ് ഉടമകള്‍ക്കുള്ള ഭരണപരമായ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നിരക്കുകൾ പരിഷ്കരിക്കുന്നത്.

പുതിയ നിയമത്തിൽ വൈകല്യമുള്ളവര്‍, സ്വയം പരിചരണത്തിന് കഴിവില്ലാത്ത വയോധികര്‍, ചൈല്‍ഡ് കെയര്‍ ജോലിക്കാര്‍, സ്വകാര്യ ഡ്രൈവര്‍മാര്‍, സ്വകാര്യ നഴ്സുമാര്‍ തുടങ്ങി നിരവധി വിഭാ​ഗങ്ങൾക്ക് പ്രത്യേക ഫീസ് ഇളവുകളും ഉണ്ടാകും. എല്ലാ വിഭാ​ഗം തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധങ്ങൾ കൃത്യമാക്കുന്നതിനും പുതിയ നിയമത്തിൽ മാർ​ഗനിർദ്ദേശങ്ങളുണ്ട്.

സുല്‍ത്താനേറ്റില്‍ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും, ബിസിനസ് ഉടമകള്‍ക്കുള്ള ഭരണപരമായ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും, ലൈസന്‍സ് സാധുതയ്ക്കും തൊഴിലാളി താമസ കാലയളവിനും ഇടയിലുള്ള വിന്യാസം ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സുപ്രധാന പരിഷ്കരണം.വൈകല്യമുള്ളവര്‍, സ്വയം പരിചരണത്തിന് കഴിവില്ലാത്ത വയോധികര്‍, ഗാര്‍ഹിക വരുമാന സഹായ പദ്ധതിയുടെ ഗുണഭോക്താക്കള്‍, വീട്ടുജോലിക്കാരെ നിയമിക്കുമ്പോള്‍ പ്രത്യേക വൈദ്യസഹായം ആവശ്യമുള്ള വ്യക്തികള്‍, ചൈല്‍ഡ് കെയര്‍ ജോലിക്കാര്‍, സ്വകാര്യ ഡ്രൈവര്‍മാര്‍, സ്വകാര്യ നഴ്സുമാര്‍, ഹോം ഹെല്‍ത്ത് അസിസ്റ്റന്റുമാര്‍ എന്നിവരുള്‍പ്പെടെ നിരവധി വിഭാഗങ്ങള്‍ക്ക് സമഗ്രമായ ഫീസ് ഇളവുകളും പുതിയ തീരുമാനത്തിലൂടെ അവതരിപ്പിക്കുന്നു.

.പുതിയ വര്‍ക്ക് പെര്‍മിറ്റ് നിരക്കുകള്‍ ഇപ്രകാരമാണ്. തൊഴിൽ മന്ത്രാലയം അംഗീകരിച്ച ഒന്നാം തരം ജോലികൾക്ക് വർക്ക് പെർമിറ്റ് എടുക്കാനും അത് പുതുക്കാനും അല്ലെങ്കിൽ തൊഴിലാളിയുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനും 301 റിയാലാണ് ഫീസ്. രണ്ടാം ക്ലാസ് ജോലികൾക്ക് 251 റിയാലും മൂന്നാം ക്ലാസ് ജോലികൾക്ക് 201 റിയാലും ഫീസ് നൽകണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments