വാഷിംങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപിൻ്റെ ദീപാവലി ആശംസകൾക്കാണ് നന്ദി അറിയിച്ചിരിക്കുന്നത്. പ്രസിഡന്റ് ട്രംപ്, നിങ്ങളുടെ ഫോൺകോളിനും ഊഷ്‌മളമായ ദീപാവലി ആശംസകൾക്കും നന്ദിയെന്ന് മോദി എക്‌സിൽ കുറിച്ചു. യുഎസ് പ്രസിഡന്റ് വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു.
ഔദ്യോഗികമായി ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദിയെ ‘ഗ്രേറ്റ് ഫ്രണ്ട്’ എന്ന് ട്രംപ് വിശേഷിപ്പിച്ചു. കൂടാതെ ഇന്ത്യയിലെ ജനങ്ങൾക്കും യുഎസിലുള്ള ഇന്ത്യക്കാർക്കും അദ്ദേഹം ദീപാവലി ആശംസകൾ നേർന്നു.
അതേസമയം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ പരിമിതപ്പെടുത്തുമെന്ന് മോദി ഉറപ്പ് നൽകിയെന്നും റഷ്യ ഉക്രയ്ൻ യുദ്ധം അവസാനിക്കണമെന്ന് എന്നെപ്പോലെ തന്നെ അദ്ദേഹവും ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു.

