Friday, December 5, 2025
HomeNewsതദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ എല്ലാ വാഹനങ്ങള്‍ക്കും അതി സുരക്ഷാ നമ്പർ പ്ലേറ്റ്...

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ എല്ലാ വാഹനങ്ങള്‍ക്കും അതി സുരക്ഷാ നമ്പർ പ്ലേറ്റ് നടപ്പിലാക്കാൻ സർക്കാർ

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ വാഹനങ്ങള്‍ക്കും അതി സുരക്ഷാ നമ്പർ പ്ലേറ്റ് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം നടപ്പിലാക്കും. അതി സുരക്ഷാ നമ്പർ പ്ലേറ്റുകള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടിയിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് കടക്കുകയാണ്. ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെ തുര്‍ന്ന് കേരളത്തിലെ കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനം.

2019 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ വാഹനങ്ങള്‍ക്കും അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും ഇത് നിര്‍ബന്ധമാക്കണമെന്ന് കേരള ഹൈക്കോടതി 2023 മേയില്‍ ഉത്തരവിട്ടിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ഘടിപ്പിക്കണമെന്നായിരുന്നു ഉത്തരവെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളാല്‍ വൈകുകയായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments