Friday, December 5, 2025
HomeNewsഎസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ 2026 മാർച്ച് മാര്‍ച്ച് അഞ്ചിന് ആരംഭിച്ച് 30 ന് അവസാനിക്കും. 4.25 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതും. ഫെബ്രുവരി 16-20 വരെ എസ്.എസ്.എൽ.സി മോഡൽ പരീക്ഷ നടത്തും. നവംബർ 12 മുതൽ 19 വരെയാണ് അപേക്ഷവും പരീക്ഷ ഫീസും പിഴകൂടാതെ നൽകേണ്ടത്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.

പരീക്ഷകള്‍ രാവിലെ 9.30 ന് ആരംഭിക്കും. ജനുവരി 12 മുതല്‍ 22 വരെ ഐടി മോഡല്‍ പരീക്ഷ നടക്കും. എസ്.എസ്.എൽ.സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കും. മേയ് എട്ടിന് ഫലം പ്രഖ്യാപിക്കാന്‍ സാധിക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

മാർച്ച് അഞ്ചു മുതൽ 27 വരെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളും മാർച്ച് ആറു മുതൽ 28 വരെ രണ്ടാംവർഷ പരീക്ഷകളും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കും. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലായി 9 ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷ എഴുതും. പരീക്ഷകളുടെ മൂല്യനിർണയം 2025 ഏപ്രിൽ 7 മുതൽ 25 വരെ നടക്കും.

ഗൾഫ് മേഖലയിൽ ഏഴ് കേന്ദ്രങ്ങളും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളും ഉൾപ്പെടെ മൂവായിരത്തോളം കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. ഹയർ സെക്കൻഡറി വിഭാഗത്തിൽ പിഴയില്ലാതെ ഫീസ് അടക്കേണ്ട ആവാസന തീയതി നവംബർ ഏഴാണ്.

വെള്ളിയാഴ്ചകളില്‍ രാവിലെ 9.15 ന് തുടങ്ങി ഉച്ചക്ക് 12.00 മണിക്കാണ് പരീക്ഷ അവസാനിക്കുക. മാര്‍ച്ച് 27 നുള്ള ഒന്നാം വര്‍ഷ പൊതു പരീക്ഷകളില്‍ ഒരു സെഷന്‍ രാവിലത്തെ സമയക്രമത്തിലും മറ്റൊരു സെഷന്‍ ഉച്ചക്കുള്ള സമയക്രമത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. പൊതു പരീക്ഷകള്‍ക്ക് മുന്നോടിയായിട്ടുള്ള മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ ഫെബ്രുവരി 26 വരെയുള്ള ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments