Monday, December 23, 2024
HomeWorld‘ലെബനനെ സഹായിക്കണം, ഒപ്പം നിൽക്കണം’; ഇസ്രയേൽ കരയുദ്ധം തുടങ്ങിയതിന് പിന്നാലെ യുഎൻ സഹായം തേടി പ്രധാനമന്ത്രി...

‘ലെബനനെ സഹായിക്കണം, ഒപ്പം നിൽക്കണം’; ഇസ്രയേൽ കരയുദ്ധം തുടങ്ങിയതിന് പിന്നാലെ യുഎൻ സഹായം തേടി പ്രധാനമന്ത്രി നജീബ് മിഖാത്തി

ബെയ്റൂത്ത്: ലെബനനെ സാഹയിക്കാണമെന്നും ഒപ്പം നിൽക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നജീബ് മിഖാത്തി ഐക്യരാഷ്ട്ര സഭയുടെ സഹായം തേടി. ഇസ്രയേൽ കരയുദ്ധം തുടങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി നജീബ് മിഖാത്തി യു എൻ പ്രതിനിധികളെ കണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ലെബനൻ ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി നജീബ് മിഖാത്തി ചൂണ്ടിക്കാട്ടി. ഇസ്രയേൽ വ്യോമാക്രമണത്തെ തുടർന്ന് ഒരു ദശലക്ഷം ആളുകൾ പ്രാന്തവത്കരിക്കപ്പെട്ടുവെന്നും ഐക്യരാഷ്ട്ര സഭയോട് സഹായം തേടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നിനെയാണ് അഭിമുഖീകരിക്കുന്നത്. ലെബനനിൽ ഇസ്രയേൽ നടത്തുന്ന വിനാശകരമായ യുദ്ധം കാരണം ഒരു ദശലക്ഷം ആളുകൾ പലായനം ചെയ്തിട്ടുണ്ട്. അവർക്ക് അടിസ്ഥാന പിന്തുണ നല്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സഹായം നൽകണമെന്നും യുഎൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കി.ലബനനിൽ ഇസ്രയേൽ കരയുദ്ധം ശക്തിപ്പെടുത്തിയതോടെ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നൂറുകണക്കിന് ആളുകളാണ് ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments