ഖത്തറില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന അവധിക്കാല ടൂറിസം കേന്ദ്രമെന്ന സ്ഥാനവും ഖത്തര്‍ സ്വന്തമാക്കി. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ അന്താരാഷ്ട്ര സന്ദര്‍ശക സ്ഥിതിവിവര ക്കണക്കുകളിലാണ് ഈ നേട്ടം വ്യക്തമാക്കുന്നത്.
ഫിഫ ലോകകപ്പിന് ശേഷമാണ് ഖത്തറിലെ ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റമുണ്ടായത്. ഓരോ വര്‍ഷം രാജ്യത്ത് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വളര്‍ച്ച ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന അവധിക്കാല കേന്ദ്രമാണ് ഖത്തര്‍ എന്നാണ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ സന്ദര്‍ശക സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 മുതല്‍ ഖത്തറില്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 138 ശതമാനം വര്‍ദ്ധനവുണ്ടായി.

