Friday, December 5, 2025
HomeAmericaഡാളസിലെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഓഫീസിൽ വെടിവയ്പ്പ് : ഒരാൾ കൊല്ലപ്പെട്ടു

ഡാളസിലെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഓഫീസിൽ വെടിവയ്പ്പ് : ഒരാൾ കൊല്ലപ്പെട്ടു

ഡാളസ്: ഡാളസിലെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഓഫീസിൽ വെടിവയ്പ്പ്. ആക്രമണത്തിൽ ഒരു തടവുകാരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പ്രതി സ്വയം വെടിവച്ച് മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആളുകളുടെ വിവരങ്ങൾ പ്രോസസ് ചെയ്യുന്നതും വ്യക്തികളെ വിട്ടയക്കണോ അതോ പിടിച്ചുവയ്ക്കണോ എന്ന് ഏജന്റുമാർ തീരുമാനിക്കുന്നതും ഐസിഇ ഫീൽഡ് ഓഫീസിലാണ്.

വെടിവയ്പ്പിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വെടിയേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. “ആന്റി ഐസിഇ” എന്ന് ആലേഖനം ചെയ്ത ഒരു ഉപയോഗിക്കാത്ത ഷെൽ കേസിംഗ് അന്വേഷകർ കണ്ടെടുത്തു. വെടിവെപ്പ് നടത്തിയയാളെ സമീപത്തെ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി എബിസി അഫിലിയേറ്റ് ഡബ്ല്യുഎഫ്എഎ റിപ്പോർട്ട് ചെയ്തു.

ആക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. “നിരവധി പരിക്കുകളും മരണങ്ങളും ഉണ്ടായിട്ടുണ്ട്. അക്രമി സ്വയം വെടിവച്ചാണ് മരിച്ചത്”- മരണങ്ങളും പരിക്കുകളും സ്ഥിരീകരിച്ച ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം എക്സിൽ കുറിച്ചു. “നിയമപാലകർക്ക് നേരെയുള്ള, പ്രത്യേകിച്ച് ഐസിഇക്കെതിരായ ഭ്രാന്തമായ ആക്രമണം അവസാനിപ്പിക്കണം”-യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments