Wednesday, May 28, 2025
HomeNewsതാഴൂര്‍ ഭഗവതിക്ഷേത്രത്തിലെ ദേവീഭാഗവത നവാഹജ്ഞാനയജ്ഞം മൂന്നു മുതൽ

താഴൂര്‍ ഭഗവതിക്ഷേത്രത്തിലെ ദേവീഭാഗവത നവാഹജ്ഞാനയജ്ഞം മൂന്നു മുതൽ

പത്തനംതിട്ട : താഴൂര്‍ ഭഗവതിക്ഷേത്രത്തിലെ ദേവീഭാഗവത നവാഹജ്ഞാനയജ്ഞവും നവരാത്രി പൂജയും വിദ്യാരംഭവും മൂന്ന് മുതല്‍ 11 വരെ നടക്കും. അശോക് ബി കടവൂരാണ് യജ്ഞാചാര്യന്‍. എല്ലാ ദിവസവും വിശേഷാല്‍പൂജകളും ഉച്ചയ്ക്ക് ഒന്നു മുതല്‍ അന്നദാനവും വൈകിട്ട് 6.45ന് ദീപാരാധനയും നടക്കും.

പത്തിന് രാത്രി എട്ടു മുതല്‍ വാഴമുട്ടം കിഴക്ക് നവഭാവന തിരുവാതിര സംഘം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി. 11ന് രാത്രി ഏഴു മുതല്‍ വാഴമുട്ടം യദുകുല നൃത്ത കലാലയം അവതരിപ്പിക്കുന്ന ഭരതനാട്യ അരങ്ങേറ്റവും നൃത്തനൃത്ത്യങ്ങളും. 12ന് രാത്രി 7.30 മുതല്‍ താഴൂര്‍ ശ്രീഭദ്ര പടയണി സംഘം അവതരിപ്പിക്കുന്ന പടയണി പാട്ടും ചുവടും. 13ന് രാവിലെ 7. 15 മുതല്‍ വിദ്യാരംഭം. മേല്‍ശാന്തി രാജേന്ദ്രകുമാര്‍ പണ്ഡാരത്തില്‍, സി. എന്‍. സോയ, ഇന്ദിരാദേവി, കടമ്മനിട്ട പ്രസന്നകുമാര്‍ എന്നിവര്‍ വിദ്യാരംഭത്തിന് നേതൃത്വം നല്‍കും. രാത്രി 7.30ന് വള്ളിക്കോട് ശ്രീദേവി കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments