ബ്രസീൽ : അട്ടിമറി ഗൂഢാലോചന കേസിൽ ബ്രസീലിയൻ മുൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോക്ക് 27 വർഷം തടവ് ശിക്ഷ. 2022ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അധികാരത്തിൽ തുടരാൻ അട്ടിമറി ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുപ്രിംകോടതി വിധി.
ബ്രസീലിന്‍റെ നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെയും സുപ്രിംകോടതി ജഡ്ജി അലക്‌സാണ്ടർ ഡി മൊറേസിനെയും വധിക്കാൻ ഗൂഢാലോചന നടത്തുകയും ക്രിമിനൽ സംഘങ്ങളെ നയിക്കുകയും ചെയ്തതടക്കം അഞ്ച് കുറ്റങ്ങൾ ബോൾസാനാരോക്കെതിരെ ചുമത്തിയിട്ടുണ്ട്. സുപ്രിം കോടതി വിധി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബോൾസാനാരോയുടെ വാദം. ആശ്ചര്യപ്പെടുത്തുന്ന വിധിയാണിതെന്ന് ബോൾസാനാരോയുടെ അടുത്ത അടുത്ത അനുയായിയും യുഎസ് പ്രസിഡന്‍റുമായ ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ബോൾസോനാരോയെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ സുപ്രിം കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. ബ്രസീലിന്റെ നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെയും സുപ്രിം കോടതി ജഡ്ജി അലക്‌സാണ്ടർ ഡി മൊറേസിനെയും വധിക്കാനുള്ള പദ്ധതികൾ ഉൾപ്പെടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പദ്ധതിയിട്ട ഒരു ക്രിമിനൽ സംഘടനയെ ബോൾസോനാരോ നയിച്ചതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു

