Friday, December 5, 2025
HomeNewsസംസ്ഥാനത്ത് മന്ത്രിമാർക്കുള്ള നിവേദനങ്ങളിൽ ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്ന് നിർദേശം

സംസ്ഥാനത്ത് മന്ത്രിമാർക്കുള്ള നിവേദനങ്ങളിൽ ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്ന് നിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് മന്ത്രിമാരെ ഇനി ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്ന് നിർദേശം. സർക്കാർ ഓഫീസുകളിൽ പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്ന് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പിൻറെ പുതിയ സർക്കുലറിൽ പറയുന്നു. ഓഗസ്റ്റ് 30-നാണ് സർക്കുലർ പുറത്തിറക്കിയത്.

സർക്കാർ സേവനങ്ങളിൽ പരാതി നൽകുന്ന സാധാരണക്കാർക്ക് പോലും ഇനി ബഹുമാനാർത്ഥം മന്ത്രിമാരുടെ പേരിന് മുൻപ് ‘ബഹു’ എന്ന് ചേർക്കണ്ടി വരും. ഭരണഘടന പദവികളിലെ അഭിസംബോധനകളിൽ മാറ്റം വരുത്താൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് കേരള സർക്കാരിന്റെ വേറിട്ട നീക്കം. ​

മന്ത്രിമാർക്ക് ലഭിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ പോലും ഈ നിർദ്ദേശം പാലിക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. അണ്ടർ സെക്രട്ടറിയാണ് സർക്കുലറിൽ ഒപ്പുവെച്ചിരിക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകൾക്കും, ജില്ലാ കളക്ടർമാർക്കും, ഓഫീസ് മേധാവികൾക്കും ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments