Friday, December 5, 2025
HomeEntertainment'ക്യാപ്റ്റൻ കൂൾ': മാധവനോടൊപ്പം അഭിനയരംഗത്തും മികവു കാണിക്കാൻ ധോണി

‘ക്യാപ്റ്റൻ കൂൾ’: മാധവനോടൊപ്പം അഭിനയരംഗത്തും മികവു കാണിക്കാൻ ധോണി

അമ്പരപ്പു കലർന്ന ആഹ്ലാദത്തിലാണ് എം.എസ് ധോണിയുടെ ആരാധകരിപ്പോൾ. ക്രിക്കറ്റ് ഇതിഹാസം പങ്കിട്ട ഒരു വിഡിയോ ആണ് അതിന് കാരണം. ആർ. മാധവൻ അഭിനയിക്കുന്ന വാസൻ ബാലയുടെ ‘ദി ചേസി’ൽ ധോണി ഒരു ക്രൂരനായ ടാസ്‌ക് ഫോഴ്‌സ് ഓഫിസറുടെ വേഷത്തിലെത്തുന്നതായി നിർമാതാക്കൾ പങ്കിട്ട ഒരു ടീസർ കാണിക്കുന്നു.വരാനിരിക്കുന്ന പ്രോജക്റ്റ് ക്രിക്കറ്റ് കളിക്കാരന്റെ അഭിനയ അരങ്ങേറ്റത്തെ അടയാളപ്പെടുത്തുമെന്ന റിപ്പോർട്ടുകളും ഇതോടെ പുറത്തുവരാൻ തുടങ്ങി. ടീസറിൽ ‘വന്യവും സ്‌ഫോടനാത്മകവുമായ വേട്ട’ എന്ന് വിശേഷിപ്പിക്കുന്ന ഒരു ദൗത്യത്തിൽ മാധവനെയും ധോണിയെയും രണ്ട് പോരാളികളുടെ വേഷത്തിൽ കാണാൻ കഴിയും.

‘ഒരു ദൗത്യം. രണ്ട് പോരാളികൾ. കൊളുത്ത് മുറുക്കിയിരിക്കുന്നു. ഒരു വന്യമായ, സ്‌ഫോടനാത്മകമായ വേട്ട ആരംഭിക്കുന്നു. ദി ചേസ് ടീസർ ഇതാ പുറത്തിറങ്ങി. സംവിധാനം വാസൻ ബാല. ഉടൻ വരുന്നു’ – മാധവൻ ഇൻസ്റ്റാഗ്രാമിൽ ടീസറിനൊപ്പം കുറിച്ചു.

വരാനിരിക്കുന്ന കിടിലൻ ‘കോമ്പോ’യെക്കുറിച്ചുള്ള ആവേശം പ്രകടിപ്പിച്ചുകൊണ്ട് ആരാധകർ കമന്റ് ബോക്സുകൾ കീഴടക്കി. ചിലർ ഇത് സിനിമയാണോ അതോ പരസ്യമാണോ എന്ന് പോലും ആശയക്കുഴപ്പത്തിലമർന്നു. നിരവധി വൈവിധ്യമാർന്ന ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ഇതിനകം ധോണി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments