Friday, December 5, 2025
HomeAmericaറഷ്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് സൂചന നൽകി ട്രംപ്

റഷ്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് സൂചന നൽകി ട്രംപ്

വാഷിംഗ്ടൺ: റഷ്യക്കെതിരെ അടുത്ത ഘട്ട ഉപരോധം ഏർപ്പെടുത്താൻ തന്‍റെ ഭരണകൂടം തയ്യാറാണെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സൂചന നൽകി. ന്യൂയോർക്കിലെ യുഎസ് ഓപ്പണിലേക്ക് പുറപ്പെടുന്നതിന് മുൻപ് വൈറ്റ് ഹൗസിന് പുറത്ത് വെച്ച് ഒരു റിപ്പോർട്ടർ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്. “റഷ്യക്കെതിരെ അടുത്ത ഘട്ട ഉപരോധങ്ങൾക്കായി നിങ്ങൾ തയ്യാറാണോ?” എന്ന് റിപ്പോർട്ടർ ചോദിച്ചപ്പോൾ, “അതെ, ഞാൻ തയ്യാറാണ്” എന്ന് ട്രംപ് മറുപടി നൽകി.

മോസ്കോയ്ക്കും “റഷ്യയുമായി വ്യാപാരം ചെയ്യുന്ന എല്ലാ രാജ്യങ്ങൾക്കും” മേൽ സമ്മർദ്ദം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഉക്രേനിയൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കി വ്യാഴാഴ്ച സൂചിപ്പിച്ചിരുന്നു. “റഷ്യൻ സമ്പദ്‌വ്യവസ്ഥ സമ്മർദ്ദത്തിലാണ്, റഷ്യയുമായി വ്യാപാരം ചെയ്യുന്ന എല്ലാ രാജ്യങ്ങളും സമ്മർദ്ദത്തിലാണ്, ഞങ്ങൾ ഇത് തുടരും,” സെലെൻസ്കി പറഞ്ഞു.

“സെക്കൻഡറി ഉപരോധങ്ങളും പ്രത്യേക വ്യാപാര താരിഫുകളും” ഇതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാന ചർച്ചകളിൽ പുരോഗതിയില്ലാത്തതിൽ ട്രംപ് അതൃപ്തനാണെന്നും റഷ്യൻ, ഉക്രേനിയൻ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നതിൽ എത്രത്തോളം ഇടപെടണമെന്ന് അദ്ദേഹം ആലോചിക്കുകയാണെന്നും സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments