Monday, December 23, 2024
HomeWorldറഷ്യൻ സൈന്യത്തിനായി പ്രവർത്തിക്കവെ യുക്രൈൻ ആക്രമണത്തിൽ കൊല്ലപ്പെട്ട് മലയാളി, സന്ദീപിന്‍റെ മൃതദേഹം നാളെ എത്തിക്കും

റഷ്യൻ സൈന്യത്തിനായി പ്രവർത്തിക്കവെ യുക്രൈൻ ആക്രമണത്തിൽ കൊല്ലപ്പെട്ട് മലയാളി, സന്ദീപിന്‍റെ മൃതദേഹം നാളെ എത്തിക്കും

തൃശൂർ: റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചുവരവേ യുക്രൈയിനിലെ ഡോണെസ്‌കില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ ആമ്പല്ലൂര്‍ കല്ലൂര്‍ കാഞ്ഞില്‍ വീട്ടില്‍ സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഞായറാഴ്ച (സെപ്റ്റംബർ 29) വീട്ടിലെത്തിക്കുമെന്ന് നോര്‍ക്ക സി ഇ ഒ അജിത് കോളശേരി അറിയിച്ചു. പുലര്‍ച്ചെ മൂന്നിന് എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന ഭൗതിക ശരീരം നോര്‍ക്ക പ്രതിനിധി ഏറ്റുവാങ്ങും. തുടര്‍ന്ന് നോര്‍ക്ക സജ്ജമാക്കുന്ന ആംബുലന്‍സില്‍ വീട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് റഷ്യയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം നോര്‍ക്ക തേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments